തണുപ്പുകാലത്ത് പുതപ്പിനായി കരയുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ടെന്ന് അറിഞ്ഞത് സിദ്ദീഖ് ഹസനിലൂടെ –പി. സുരേന്ദ്രൻ
text_fieldsതൃശൂർ: ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ തണുപ്പുകാലത്ത് പുതപ്പിനായി കരയുന്ന ലക്ഷോപലക്ഷം മനുഷ്യരുണ്ടെന്ന് രാജ്യം അറിയുന്നത് പ്രഫ. കെ.എ. സിദ്ദീഖ് ഹസനിലൂടെയാെണന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ. ജമാഅെത്ത ഇസ്ലാമി ജില്ല സമിതി സംഘടിപ്പിച്ച പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദ പ്രസ്താവനകൾ ഒന്നുമില്ലാതെ ജീവിച്ചിരുന്നപ്പോൾ നിശ്ശബ്ദമായി പ്രവർത്തിച്ച അദ്ദേഹത്തിെൻറ സേവനങ്ങളെക്കുറിച്ച ചർച്ചയാണ് സമൂഹത്തിൽ മരണശേഷം നടക്കുന്നത്. മുസ്ലിം സ്ത്രീകളെക്കുറിച്ച് പു.ക.സയുടെ അടക്കം പ്രതിലോമകരമായ വിഡിയോകൾ പ്രചരിക്കുന്ന കാലത്ത് വിരൽചൂണ്ടി തെരുവിൽ ഇറങ്ങി അക്രമങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന മുസ്ലിം സ്ത്രീകളെ വാർത്തെടുക്കുന്നതിൽ സിദ്ദീഖ് ഹസെന പോലുള്ള മിഷനറി പ്രവർത്തനങ്ങളുടെ പങ്കുവലുതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ ദലിത്, മുസ്ലിം അടക്കമുള്ള പാർശ്വവത്കരിക്കെപ്പട്ട സമൂഹത്തിെൻറ വിമോചന സാധ്യതകൾ ഭാവിയിലേക്ക് സ്വപ്നം കണ്ട വ്യക്തിയാണ് സിദ്ദീഖ് ഹസൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു.
പ്രതിരോധത്തിെൻറ ഗതികെട്ട സാഹചര്യത്തിലും വിമോചനത്തിെൻറ വലിയ സാധ്യതകളാണ് അദ്ദേഹത്തിെൻറ ഇടപെടലുകൾ. നമുക്ക് കെട്ടുകഥകളായി തോന്നുന്ന അന്യജീവിതങ്ങളിലേക്ക് എത്തിനോക്കി അവരുടെ അതിജീവനം ഹൃദയത്തിൽ ഏറ്റുവാങ്ങാനുള്ള അദ്ദേഹത്തിെൻറ ജീവിതാഗ്രഹമാണ് വലിയ സന്ദേശമെന്നും സമദ് പറഞ്ഞു.
സാമൂഹിക ഇടപെടലുകൾ എങ്ങനെ ആയിരിക്കണമെന്നതിന് മാതൃകയാണ് സിദ്ദീഖ് ഹസനെന്ന് ദലിത് ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ പറഞ്ഞു. ഇസ്ലാമിക വിമോചനം ഇത്രമാത്രം ഹൃദയത്തിൽ ആണ്ടുപോയ ഒരു വ്യക്തിത്വമായിരുന്നു സിദ്ദീഖ് ഹസൻ എന്ന് മാധ്യമം ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ് വ്യക്തമാക്കി.
വാക്കുകളിലും പ്രവർത്തനങ്ങളിലും ചലനങ്ങളിലും ജീവിതത്തിലുമൊക്കെ അതിെൻറ സുഗന്ധം അദ്ദേഹം പ്രസരിപ്പിച്ചിരുന്നു. അദ്ദേഹം വിവർത്തനം ചെയ്ത പുസ്തകങ്ങൾ മുഴുവൻ വിമോചനത്തെ സ്വപ്നം കാണുന്നവയായിരുന്നുവെന്ന് നിരീക്ഷിച്ചാൽ മനസ്സിലാവും. നഷ്ടങ്ങൾ ഏറെ സഹിച്ചാലും സാമൂഹിക സൗഹൃദപക്ഷത്ത് നിലനിൽക്കണമെന്ന പാഠമാണ് മാറാട് കലാപത്തിന് പിന്നാലെയുള്ള ഇടപെടലുകളെന്നും പി.ഐ. നൗഷാദ് പറഞ്ഞു.
സംവിധായകൻ സക്കരിയ്യ, കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഇൻചാർജ് വി.ആർ. അനൂപ്, തൃശൂർ സൗഹൃദവേദി പ്രസിഡൻറ് ഡോ. എം. ജയപ്രകാശ്, മജ്ലിസ് പാർക്ക് പ്രസിഡൻറ് സി.എ. സലീം, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. റഷീദ് എന്നിവർ സംസാരിച്ചു.
സാഹിത്യ അക്കാദമി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അനീസ് ആദം ഖിറാഅത്ത് നടത്തി. ജില്ല പി.ആർ. സെക്രട്ടറി അനസ് നദ്വി സ്വാഗതവും തൃശൂർ ഏരിയ പ്രസിഡൻറ് സുലൈമാൻ കാളത്തോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.