'സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം'; ചീഫ് ജസ്റ്റിസിന് കത്തെഴുതി യു.ഡി.എഫ് എം.പിമാർ
text_fieldsബംഗളൂരു: കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയിൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ. ഇതുസംബന്ധിച്ച് 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്തയച്ചു.സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും യു.പി മഥുരയിലെ ആശുപത്രി കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത് അറിയിച്ചിരുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഗിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരാണ് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. കാപ്പന്‍റെ കാര്യത്തിൽ ചെയ്യാൻ കഴിയുന്നതിന്‍റെ പരമാവധി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന മൗനം വഞ്ചനാപരമാണെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതികരണം. കെ.സുധാകരൻ, കെ. മുരളീധരൻ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആേന്റാ ആന്‍റണി, എൻ.കെ പ്രേമചന്ദ്രൻ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവരും ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന ആവശ്യം അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.