രണ്ടര മണിക്കൂറിന് ശേഷം സിദ്ദീഖ് മടങ്ങി; 12ന് വീണ്ടും ഹാജരാകണം
text_fieldsതിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ ചോദ്യം ചെയ്യാൻ നടന്‍ സിദ്ദീഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലാണ് രാവിലെയോടെ സിദ്ദീഖ് എത്തിയതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് ആവശ്യപ്പെട്ടതു പ്രകാരം പിന്നീട് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ ഹാജരായി.
രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദീഖ് മടങ്ങിയത്. എന്നാല്‍ ബലാത്സംഗ കേസിൽ വിശദ ചോദ്യംചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദീഖ് ഹാജരാക്കിയില്ല.
അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. രേഖകളുമായി ഒക്ടോബർ 12ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ദീഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.