സിദ്ധാർഥന്‍റെ മരണം; സി.ബി.ഐ സംഘം പൂക്കോട് സർവകലാശാല ഹോസ്റ്റലിൽ
text_fieldsകൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പരിശോധനക്കായി ഹോസ്റ്റലിലെത്തി. സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടവരോട് ഇന്ന് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകിയിരുന്നു.
മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനുള്ള ഫോറൻസിക് സംഘം അടക്കം ഹോസ്റ്റലിൽ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് എസ്.പി. സുന്ദര്‍വേലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കൽപറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും ഒപ്പമുണ്ട്.
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്കു മാറ്റാൻ തീരുമാനമായിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ സമർപ്പിച്ച സി.ബി.ഐ, കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥന്റേത് കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.