സിഗ്നൽ തകരാർ: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം അവതാളത്തിലായി
text_fieldsകോട്ടയം: െവള്ളം കയറിയതിനെത്തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം അവതാളത്തിലായി. രാവിലെ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വേണാട് എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകിയാണ് എത്തിയത്. രാവിലെ എട്ടിന് കോട്ടയത്ത് എത്തേണ്ട വേണാട് മിക്കവാറും വൈകിയാണ് വരാറ്. സാധാരണപോലെയുള്ള വൈകലാണെന്ന് കരുതി യാത്രക്കാർ സ്റ്റേഷനിൽ കാത്തുനിന്നെങ്കിലും വ്യാഴാഴ്ച ട്രെയിൻ സ്റ്റേഷൻ പിടിച്ചത് 11.50നാണ്. രാവിലെ 7.10ന് എത്തേണ്ട പാലരുവി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയാണെത്തിയത്. പുറകെയുള്ള കോർബ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒരുമണിക്കൂർ വൈകി ഒമ്പതരക്കും. ഇതോടെ കോട്ടയം, എറണാകുളം മേഖലയിൽ ജോലി ചെയ്യുന്നവർ വലഞ്ഞു.
സ്ഥിരം യാത്രക്കാരിൽ ഒരുവിഭാഗം കോർബയിൽ യാത്ര തുടർന്നെങ്കിലും സൂപ്പർഫാസ്റ്റ് ആയതിനാൽ സീസൺ ടിക്കറ്റുകാർ അധിക ഫീസ് അടക്കണമെന്നത് പ്രശ്നമായി. ടിക്കറ്റിെൻറ പേരിൽ കോർബയിൽ നേരിയ സംഘർഷമുണ്ടായതായി യാത്രക്കാർ പറഞ്ഞു. കൊച്ചുവേളി-ഹൂഗ്ലി എക്സ്പ്രസ്, തിരുവനന്തപുരം-ദൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ജയന്തി ജനത, ജനശതാബ്ദി, ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്സ്പ്രസ്, കൊല്ലം-എറണാകുളം- മെമു, ഗുരുവായൂർ-ഇടമൺ പാസഞ്ചർ എന്നിവ ഉൾപ്പെടെ കോട്ടയം വഴിയുള്ള 16 ട്രെയിനുകളാണ് വൈകിയോടിയത്. സിഗ്നൽ തകരാറിനൊപ്പം തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള പാതകളിൽ അറ്റകുറ്റപ്പണി നടക്കുന്നതും വൈകലിനു കാരണമായെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.