മാണി സി. കാപ്പനല്ല, പ്രാധാന്യം എൻ.സി.പിക്ക് -എ. വിജയരാഘവൻ
text_fieldsകണ്ണൂർ: എൽ.ഡി.എഫ് വിട്ട മാണി സി. കാപ്പനല്ല, എൻ.സി.പിക്കാണ് പ്രാധാന്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കണ്ണൂരിൽ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റയാത്രക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷ തുടർഭരണത്തിന് പിന്തുണ നൽകും. മാണി സി. കാപ്പനല്ല വലുത്. പാർട്ടി എന്ന നിലയിൽ എൻ.സി.പിയാണെന്നും വിജയരാഘവൻ പറഞ്ഞു. മാണി സി. കാപ്പനെ തിരിച്ചുകൊണ്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻ.സി.പി പ്രയാസകരമായ നിലപാടോ അഭിപ്രായമോ ഇടതുമുന്നണിയിൽ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിേച്ചർത്തു.
ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുകയാണ്. ജാഥ കേരളത്തെ സംബന്ധിച്ച് അതിപ്രധാനമായ ചരിത്ര മുഹൂർത്തത്തിലാണ് നടക്കുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ ഏറ്റവും മാതൃകാപരമായ ഭരണം പൂർത്തിയാക്കിയിരിക്കുകയാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.