സിക്ക വൈറസ്: അമിത ഭീതി വേണ്ടെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സിക്ക വൈറസിന്‍റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്നലെ ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നെന്നും മന്ത്രി പറഞ്ഞു. കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തിൽ പ്രധാനമാണ്. ഇത് ഒരു തരം പനിയാണ് എന്നാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം പ്രതിരോധത്തിനായി ഉറപ്പ് വരുത്തും.
ഡെങ്കിപ്പനിയുടെയും ചിക്കുന്‍ഗുനിയയുടെയും ലക്ഷണങ്ങളാണ് രോഗബാധിതരിൽ കണ്ടത്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പുനയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരണം. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെങ്കിലും ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.