കൊടകര കുഴൽപണ തട്ടിപ്പ്: മൗനം സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രം
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുമായി ബന്ധപ്പെട്ട കൊടകര കുഴൽപണ കേസിൽ പരസ്യമൗനം രാഷ്ട്രീയ തന്ത്രമാക്കി സി.പി.എം. പ്രമുഖ നേതാക്കൾക്ക് നേരെ ഉയരുന്ന സംശയമുന പ്രവർത്തകരിലുണ്ടാക്കിയ ആശയക്കുഴപ്പത്തിൽ ബി.ജെ.പിയുടെ ആഭ്യന്തര രാഷ്ട്രീയം പുകയുകയാണ്.
വ്യക്തിപരമായ രാഷ്ട്രീയ ആക്രമണവും അധികാരത്തിലൂടെയുള്ള ഇടപെടലും ഒഴിവാക്കി ബി.ജെ.പിക്കുള്ളിലെ ഭിന്നത സ്വയം വെളിവാകുന്നതിനുള്ള കരുനീക്കമാണ് സി.പി.എമ്മിേൻറത്. അതേസമയം, സി.പി.എം, കോൺഗ്രസ് നേതാക്കളുടെ മൗനം ബി.ജെ.പി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ചില മണ്ഡലങ്ങളിൽ പണം കൊടുത്ത് വോട്ട് വാങ്ങാനാണ് കർണാടകത്തിൽനിന്ന് കോടികൾ എത്തിച്ചതെന്നാണ് സി.പി.എം വിലയിരുത്തൽ. പൊലീസ് അേന്വഷണം ആരംഭിച്ചതോടെ, സി.പി.എം പരസ്യ കടന്നാക്രമണങ്ങളിൽനിന്ന് പിൻവാങ്ങി. അന്വേഷണം നടക്കെട്ടയെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
കുഴൽപണ കേസ് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടായെന്ന ആക്ഷേപമുയരുന്ന പ്രസ്താവനകൾ അരുതെന്നാണ് സി.പി.എം തീരുമാനം. രാഷ്ട്രീയമായി കടന്നാക്രമിക്കുന്നത് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന മുൻകൂർ ജാമ്യത്തിന് ബി.ജെ.പിക്ക് അവസരം നൽകും. പറയുന്നതല്ല, ബി.ജെ.പി പ്രാവർത്തികമാക്കുന്നതെന്ന് ഇൗ കേസ് വഴി പുറത്തുവരുന്നതിലാണ് സി.പി.എമ്മിെൻറ പ്രതീക്ഷയും.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തുടച്ചുനീക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അവരുടെ സംസ്ഥാന നേതൃത്വം തന്നെ അട്ടിമറിച്ചെന്ന ആക്ഷേപം സംഘ്പരിവാറിനെ തിരിഞ്ഞുകുത്തുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.