സിൽവർ ലൈൻ: സാങ്കേതിക വിവരങ്ങൾ കെ -റെയിൽ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: സിൽവർ ലൈനുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങൾ കെ-റെയിൽ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി. പദ്ധതിക്ക് റെയിൽവേ ബോർഡ് തത്ത്വത്തിലുള്ള അംഗീകാരം മാത്രമാണ് നൽകിയത്.
പ്ലാൻ അനുസരിച്ച് ഏകദേശം 200 കി.മീ. നിലവിലുള്ള റെയിൽപാതക്ക് സമാന്തരമായിട്ടാണ് സിൽവർ ലൈൻ കടന്നുപോവുന്നത്. ഇതിന് 15 മീറ്ററോളം റെയിൽവേ ഭൂമി വേണ്ടിവരുന്നത് ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കുമെന്നും മൂന്നും നാലും ലൈനുകൾ ഇടുന്നതിന് തടസ്സമാവുമെന്നും മറുപടിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നൽകിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പര്യാപ്തമല്ലെന്നും റെയിൽവേ ഭൂമി, സ്വകാര്യഭൂമി, ക്രോസിങ് ഓവറുകൾ, നിലനിൽക്കുന്ന റെയിൽവേ പാതകൾ മുതലായവ സമഗ്രമായി ഉൾക്കൊള്ളിച്ച് വിശദ ഡി.പി.ആർ നൽകാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഹൈബി ഈഡൻ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രാലയം മറുപടി നൽകി.
ഡി.പി.ആറിന്‍റെ സാങ്കേതികവശങ്ങൾ മുഴുവൻ തൃപ്തികരമാണെങ്കിൽ മാത്രമേ സാമ്പത്തികകാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും കേന്ദ്രം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.