സിൽവർ ലൈൻ: വിശദാംശങ്ങൾ കിട്ടിയില്ല -റെയിൽവേ ബോർഡ്
text_fieldsകൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതി രേഖ (ഡി.പി.ആർ) സംബന്ധിച്ച വിശദാംശങ്ങൾ കെ -റെയിൽ കോർപറേഷൻ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈകോടതിയിൽ. റെയിൽവേ ബോർഡ് അലൈൻമെന്റ് പ്ലാൻ വിവരങ്ങളും പദ്ധതിക്കുവേണ്ട സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളും ആവശ്യപ്പെട്ടെങ്കിലും കെ-റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
സർവേ നടപടി ചോദ്യം ചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണനും മറ്റും സമർപ്പിച്ച ഹരജിയിലാണ് വിശദീകരണം. കഴിഞ്ഞ തവണ കേസുകൾ പരിഗണിച്ചപ്പോൾ ഡി.പി.ആർ സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നു വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
റെയിൽവേ ഭൂമിയെ എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്താനും പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാനുമായി വിവരങ്ങൾ ആവശ്യപ്പെട്ട് 2021 ജൂലൈ 11 മുതൽ 2022 ആഗസ്റ്റ് 30 വരെ അഞ്ച് കത്തുകൾ കെ-റെയിലിന് അയച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.