സിൽവർ ലൈൻ കേരളത്തിന്റെ നാശത്തിന് -ഉമ്മൻ ചാണ്ടി
text_fieldsന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ നാശത്തിന് കാരണമാകുമെന്നും സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിൽവർ ലൈനിനെതിരെ ഡൽഹി കേരള ഹൗസിനു മുന്നിൽ എൻ.എസ്.യു നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് പ്രയോജനമാകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാർ തള്ളിയ പദ്ധതിയാണിത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അപമാനമല്ല. ഡല്‍ഹിയില്‍ പ്രതിഷേധിച്ച യു.ഡി.എഫ് എം.പിമാരെ പൊലീസ് മർദിച്ചത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.