ബ്രോഡ്ഗേജും മേൽപാതയുമാണെങ്കിൽ സിൽവർ ലൈനിന് അനുമതി കിട്ടാൻ സാധ്യത: ഇ. ശ്രീധരൻ
text_fieldsന്യൂഡൽഹി: 2018ൽ കേരള സർക്കാർ ആദ്യം സമർപ്പിച്ച അതിവേഗ റയിൽ പദ്ധതി നിർദേശത്തിലുള്ളത് പോലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബ്രോഡ്ഗേജിലുള്ള മേൽപാത (എലിവേറ്റഡ്) ആണെങ്കിൽ സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം കിട്ടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര റയിൽവെ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മെട്രോമാൻ ഇ.ശ്രീധരൻ. വന്ദേ ഭാരത് ട്രെയിനുകളും സബർബൻ ട്രെയിനും സിൽവർ റെയിലിന് ബദലാകില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ശ്രീധരൻ. കേരളത്തിൽ ഒന്നുകിൽ മുകളിലൂടെയുള്ള മേൽപാതയോ ഭൂമിക്കടിയിലൂടെയുള്ള പാതയോ മാത്രമേ പ്രായോഗികമാകൂ എന്ന് ശ്രീധരൻ പറഞ്ഞു. വന്ദേഭാരത് ട്രെയിൻ സിൽവർ റെയിലിന് ബദലാവില്ലെങ്കിലും കേരളത്തിന് ഏറെ ഗുണങ്ങളുണ്ട്.
അതേസമയം എലിവേറ്റഡ് അതിവേഗ പാത പ്രായോഗികമാണെന്ന് ശ്രീധരൻ പറഞ്ഞത് സാങ്കേതിക വശമാണെന്നും അതിന്‍റെ സാമ്പത്തിക വശം കൂടി പരിഗണിക്കേണ്ടി വരുമെന്നും അതിന് ശേഷമേ അനുമതിയെ കുറിച്ച് പറയാൻ പറ്റൂ എന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.