സിൽവർ ലൈൻ: സ്ഥലമെടുപ്പ് നീക്കം കേന്ദ്രാനുമതിക്ക് മുേമ്പ
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള അന്തിമാനുമതിക്ക് േശഷമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാവൂ എന്ന പൊതുധാരണ മറികടന്നാണ് തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാതക്കുള്ള സ്ഥലമേറ്റെടുക്കലിന് സർക്കാർ നടപടി തുടങ്ങുന്നത്. കഴിഞ്ഞ സർക്കാർ കാലത്ത് ഇത്തരമൊരു നീക്കം ഉദ്യോഗസ്ഥ തലത്തിൽ നിന്നുണ്ടായപ്പോൾ 'കേന്ദ്രാനുമതിക്ക് ശേഷ'മെന്ന കാര്യം അടിവരയിട്ട് അന്നത്തെ റവന്യൂമന്ത്രി ഫയലിൽ (B1/322/2020/REV) കുറിച്ചിരുന്നു. പദ്ധതിക്കാകെട്ട ഇതുവരെ കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതിന് ഇനിയും കടമ്പകളുണ്ട്.
പദ്ധതിക്കായി ആകെ വേണ്ടി വരുന്ന 64,941 കോടി രൂപയിൽ 33,000 കോടി വിദേശ വായ്പ വഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാകെട്ട ഭൂമിയേറ്റെടുക്കൽ നടപടികൾ 50 ശതമാനത്തിലേറെ പൂർത്തിയാക്കണം. ഇതാണ് ധാരണകൾ മറികടന്ന് ഭൂമിയേറ്റെടുക്കലിലേക്ക് നീങ്ങാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇത്രയധികം ഭാരിച്ച ബാധ്യത വഹിക്കാൻ മാത്രം അനിവാര്യമാണോ അതിവേഗ റെയിൽ എന്ന തരത്തിൽ ചോദ്യങ്ങൾ ഉയരുേമ്പാഴാണ് സർക്കാറിെൻറ അപ്രതീക്ഷിതനീക്കം.
കോവിഡാനന്തരം ജോലി, തൊഴിലിടം, വിദ്യാഭ്യാസം, ബാങ്കിങ് തുടങ്ങി എല്ലാ മേഖലകളും യാത്ര പരിമിതമാക്കുന്ന വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇൗ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് സിൽവൈർ ലൈനിെൻറ കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ നിലപാട്.
11 ജില്ലകളിൽ ഭൂമിയേറ്റെടുക്കൽ സെല്ലുകൾ ആരംഭിക്കുേമ്പാഴും സ്റ്റോപ്പുകളും വേഗവും അലൈൻമെൻറുമല്ലാതെ പദ്ധതി സംബന്ധിച്ച അധിക വിശദാംശങ്ങെളാന്നും ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എത്രത്തോളം കൃഷിഭൂമിയും തണ്ണീർത്തടങ്ങളും വീടുകളും ജനവാസമേഖലകളുമെല്ലാം ഏറ്റെടുക്കേണ്ടി വരുമെന്ന പൊതുചിത്രം ഇപ്പോഴും അജ്ഞാതമാണ്. സാമൂഹികാഘാതപഠനവും നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
നിലവിലുള്ള തിരുവനന്തപുരം-കാസർകോട് പാതയുടെ ശേഷിയേക്കാൾ 115 ശതമാനമാണ് ട്രെയിൻ ഗതാഗതം എന്ന് ചൂണ്ടിക്കാട്ടിയാണ് നാല് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന അതിവേഗ പാതക്കായി നടപടികൾ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.