സിൽവർ ലൈൻ: കല്ലിടൽ നിർത്തി ഉത്തരവില്ലെന്ന് റവന്യൂമന്ത്രി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിർത്തി ഉത്തരവിറക്കിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. ഭൂവുടമകൾ സമ്മതം നൽകുന്ന പ്രദേശങ്ങളിൽ കല്ലിടാവുന്നതും അല്ലാത്ത സ്ഥലങ്ങളിൽ നിയമപരമായി സാധുവാണെങ്കിൽ ജിയോ ടാഗിങ് അടക്കം നൂതന മാർഗങ്ങൾ ഉപയോഗിക്കാനും മാർഗ നിർദേശം നൽകണമെന്നാണ് കെ.ആർ.ഡി.സി.എൽ എം.ഡി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിലെ ബാധിക്കപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തി കൃത്യമായ വിവരശേഖരണം നടത്തി സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ നടത്താനാണ് കെ - റെയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കല്ലുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. കല്ലിടൽ താമസിക്കുന്നതുമൂലം സാമൂഹിക പ്രത്യാഘാത പഠനം മന്ദഗതിയിലായതായി കെ.ആർ.ഡി.സി.എൽ എം.ഡി മേയ് അഞ്ചിന് കത്തിലൂടെ അറിയിച്ചു. ലിഡാർ സർവേ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതിയുടെ അലൈൻമെന്‍റ് അന്തിമമാക്കിയത്. അതുകൊണ്ടുതന്നെ ജി.പി.എസ് സൗകര്യമുള്ള മൊബൈൽ ഫോണോ ഡി.ജി.പി.എസ് സർവേ ഉപകരണം വഴിയോ അലൈൻമെന്‍റ് കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.