വേഗപാത ഭൂമിയേറ്റെടുക്കൽ നിയമക്കുരുക്കിലേക്ക്
text_fieldsകോഴിക്കോട്: സിൽവർ വേഗപാതക്കുള്ള ഭൂമിയേറ്റെടുക്കലിന് മന്ത്രിസഭ ഭരണാനുമതി നൽകിയെങ്കിലും നടപടികൾ നിയമക്കുരുക്കിലാകും. തിരുവനന്തപുരം മുതൽ കാസർകോടുവരെ 529 കി.മീ ദൂരമുള്ള പാതക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി 2,100 കോടി രൂപ കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നൽകിയെങ്കിലും 2021ലെ ഹൈകോടതി വിധിയാണ് ഭൂമിയേറ്റെടുക്കൽ നടപടി നിയമക്കുരുക്കിലെത്തിക്കുക. കേന്ദ്ര സർക്കാറിെൻറയും റെയിൽവേയുടെയും അനുമതിക്കുശേഷമേ വേഗപാതക്ക് ഭൂമിയേറ്റെടുക്കാവൂ എന്ന കോടതിവിധി മറികടന്ന് മുന്നോട്ടുപോവുക ദുഷ്കരമാകും.
പാത സംബന്ധിച്ച് ആശങ്കകൾ ദൂരീകരിക്കാതെയാണ് കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) മുന്നോട്ടുപോകുന്നത്. ഭൂമിയേറ്റെടുക്കൽ നടപടി കോടതിയലക്ഷ്യമല്ലേയെന്ന ചോദ്യത്തിന് ഭൂമിയേറ്റെടുക്കുന്നില്ലെന്നും അടിസ്ഥാന പ്രവൃത്തികളുമായി മുന്നോട്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നും കെ. റെയിൽ എം.ഡി അജിത്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
നിർമാണച്ചെലവ് കുറച്ചു കാണിച്ചെന്ന ആക്ഷേപവും നിലനിൽക്കുന്നതിനാൽ കേന്ദ്ര അംഗീകാരം നേടിയെടുക്കുക ദുഷ്കരമാകും. നിതി ആയോഗിെൻറ വിലയിരുത്തലിൽ പദ്ധതിക്ക് 1,26,000 കോടി രൂപ ചെലവു വരുമെന്നിരിക്കെ കെ.ആർ.ഡി.സി.എൽ 63,940 കോടി രൂപ മാത്രമാണ് ചെലവു കണക്കാക്കുന്നത്. പെൻഷനും ശമ്പളവും കൊടുക്കാൻ തന്നെ പ്രയാസപ്പെടുേമ്പാൾ ഇത്രയും തുക വിദേശകടമായി എടുക്കുന്നതിെൻറ വിമർശനം ഒഴിവാക്കാനാണ് പദ്ധതി തുക കുറച്ചുകാണിക്കുന്നതെന്നാണ് വിലയിരുത്തൽ.
മുടക്കുമുതലിെൻറ കണക്കുനോക്കുേമ്പാൾ യാത്രക്കൂലികൊണ്ട് ഒരിക്കലും ലാഭകരമാവില്ലെന്നു പറയുന്ന പദ്ധതിക്ക് കടമെടുക്കുന്നത് ഏറെ വിമർശനമുയർന്നിട്ടുണ്ട്. ഭൂമിയേറ്റെടുത്ത് മറ്റു മാർഗങ്ങളിലൂടെ വരുമാനമാർഗമുണ്ടാക്കി പദ്ധതി ലാഭകരമാക്കാമെന്നും പദ്ധതി തുടങ്ങിയില്ലെങ്കിലും പിന്നീട് വരുമാനമാർഗമാക്കാമെന്നുമാണ് കോർപറേഷെൻറ കണക്കുകൂട്ടൽ. വേഗപാത ലാഭകരമാകണമെങ്കിൽ യാത്രചെയ്യേണ്ടുന്നവരുടെ എണ്ണം വിലയിരുത്തുേമ്പാൾ നിലവിലെ ട്രെയിൻ സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ ഭൂരിഭാഗമെങ്കിലും വേണ്ടിവരും. ക്രമേണ ഇന്ത്യൻ റെയിൽവേക്ക് തന്നെ തിരിച്ചടിയാകുമെന്ന് മാത്രമല്ല അമിത നിരക്ക് നൽകി വേഗപാതയിൽ യാത്രചെയ്യാൻ നിർബന്ധിതരാകുമെന്നും പ്രതിരോധ സമിതി കൺവീനർ എം.ടി. തോമസ് പറയുന്നു.
പദ്ധതിക്കുവേണ്ടി വൻ കുടിയൊഴിപ്പിക്കൽതന്നെ വേണ്ടിവരും. കേരളം വിഭാവനം ചെയ്യുന്ന വേഗപാത കേന്ദ്രസർക്കാറിെൻറ ആശയമാണെന്നും അതിനാൽ ദക്ഷിണ റെയിൽവേ മുന്നോട്ടുവെച്ച എല്ലാ നിർദേശവും പാലിക്കാൻ കഴിയില്ലെന്നും കെ.റെയിൽ എം.ഡി. അജിത്കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വേഗപാതയുടെ അലൈൻെമൻറ് ദക്ഷിണ റെയിൽവേയുടെ മൂന്ന്, നാല് ലൈനുകൾക്ക് സമീപമായതിനാൽ അലൈൻമെൻറ് പരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നതായും എം.ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.