സിൽവർ ലൈൻ പദ്ധതി: ജനകീയ സമരവുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരം കടുപ്പിക്കാൻ യു.ഡി.എഫ് തീരുമാനം. പദ്ധതിക്കെതിരെ ഇരകളെ രംഗത്തിറക്കി ജനകീയസമരം സംഘടിപ്പിക്കാൻ യു.ഡി.എഫ്യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിലേക്കും കെ-റെയിൽ പദ്ധതി കടന്നുപോകുന്ന മറ്റ് 10 ജില്ലകളിെല കലക്ടറേറ്റുകളിലേക്കും ഡിസംബർ 18ന് മാർച്ചും ധർണയും സംഘടിപ്പിക്കും. പദ്ധതി നടപ്പാകുേമ്പാൾ ദുരിതം നേരിടേണ്ടിവരുന്നവരെ മുന്നിൽനിർത്തിയായിരിക്കും യു.ഡി.എഫിെൻറ ജനകീയസമരം. രാവിലെ 11 മുതൽ ഒരുമണിവരെയായിരിക്കും സമരം. സമരം വിജയിപ്പിക്കുന്നതിന് മുന്നോടിയായി പദ്ധതി കടന്നുപോകുന്ന മുഴുവൻ വില്ലേജുകളിലും ഇരകളെ പെങ്കടുപ്പിച്ച് ഡിസംബർ പത്തിനകം പ്രതിരോധസമിതിക്ക് രൂപംനൽകാനും യു.ഡി.എഫ് തീരുമാനിച്ചു. വില്ലേജ് അടിസ്ഥാനത്തിലുള്ള പ്രതിരോധസമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കുന്നതിന് ജില്ലകളിൽ ഒരുനേതാവിന് ചുമതല നൽകും.
സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി തകർക്കുന്നതും സംസ്ഥാനത്തിെൻറ കടബാധ്യത വർധിപ്പിക്കുന്നതും ആണെന്ന് കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി നടപ്പായാൽ ഭൂചലനം, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്ത സാധ്യത സംസ്ഥാനത്ത് വർധിക്കും. വികസനത്തിന് യു.ഡി.എഫ് എതിരല്ല. സിൽവർ ലൈൻ പദ്ധതിയെപ്പറ്റി യു.ഡി.എഫ് പഠിച്ചശേഷമാണ് പദ്ധതിയോടുള്ള എതിർപ്പ് സർക്കാറിനെ അറിയിച്ച് ബദൽ മാർഗങ്ങൾ നിർേദശിച്ചത്. എന്നിട്ടും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നു. 18ന് നടക്കുന്ന ജനകീയസമരത്തിന് ശേഷം പദ്ധതിക്കെതിരായ തുടർസമരം യു.ഡി.എഫ് ആലോചിക്കും.
അഞ്ച് ദിവസത്തിനിടെ നാല് ശിശുമരണം നടന്ന അട്ടപ്പാടിയിൽ പ്രതിപക്ഷനേതാവിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് കക്ഷിനേതാക്കൾ ആറാം തീയതി സന്ദർശിച്ച് പ്രതിഷേധ ധർണ നടത്തും. അട്ടപ്പാടിയിലെ ആദിവാസികളുടെ സമഗ്ര ആരോഗ്യപദ്ധതിയുടെ നടത്തിപ്പ് ചുമതല പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് നൽകി, കോടികളാണ് കൈമാറുന്നത്. അവിടത്തെ ശിശുമരണത്തിന് ഉത്തരവാദികളായവർെക്കതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
12 ജില്ലകളിലും മികച്ച നിലയിൽ യു.ഡി.എഫ് കൺവെൻഷനുകൾ സംഘടിപ്പിക്കാൻ സാധിെച്ചന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാറ്റിെവച്ച കൺവെൻഷൻ ഡിസംബർ ഏഴ്, ഒമ്പത് തീയതികളിൽ യഥാക്രമം നടത്തും. യു.ഡി.എഫ് സംവിധാനം പഞ്ചായത്ത് തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുേമ്പാൾ അതത് പ്രദേശത്ത് ഘടകകക്ഷികൾക്കുള്ള ശക്തിക്ക് അനുസരിച്ച് പ്രാതിനിധ്യം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.