Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ: റെയിൽവേയുടെ...

സിൽവർ ലൈൻ: റെയിൽവേയുടെ അഭിഭാഷകന്‍റെ വാദം ശുദ്ധ അസംബന്ധമെന്ന് കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

കൊച്ചി: സിൽവർ ലൈനിന്​ കേന്ദ്രസർക്കാറിന്‍റെ അനുമതിയു​ണ്ടെന്ന്​ ഹൈകോടതിയിൽ വാദിച്ച റെയിൽവേയുടെ അഭിഭാഷകനെതിരെ കേസ് കൊടുക്കുമെന്ന്​ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ശുദ്ധ അസംബന്ധമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. ബി.ജെ.പിയുമായുള്ള സംസ്ഥാന സർക്കാറി​ന്‍റെ ഒത്തുതീർപ്പിന്‍റെ ഭാഗമായാണ് ഈ വാദമെന്ന്​ സുധാകരൻ പറഞ്ഞു.

കെ-റെയിലിന്‍റെ പാരിസ്ഥിതിക ആഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രശസ്ത ശാസ്ത്രജ്ഞരെ കോൺഗ്രസ് രംഗത്തിറക്കും. കെ-റെയിലിനെതിരായ നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകും. ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവെച്ചത് അതിനെക്കുറിച്ച്​ പഠിച്ചശേഷമാണ്. പല്ലുപറിക്കുമെന്ന ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി പറയുന്നില്ല. അത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞാൽ മതിയാകുമെന്നും സുധാകരൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranK Rail
News Summary - Silver Line: Railway lawyer's argument is pure nonsense K Sudhakaran
Next Story