Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ, ശബരി പാത;...

സിൽവർ ലൈൻ, ശബരി പാത; പുനരാലോചനയില്ല

text_fields
bookmark_border
സിൽവർ ലൈൻ, ശബരി പാത; പുനരാലോചനയില്ല
cancel

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​വും സി​ൽ​വ​ർ ലൈ​നി​ലും ശ​ബ​രി റെ​യി​ൽ പാ​ത​യി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പു​ന​രാ​ലോ​ച​ന​യി​ല്ലെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. ഇ​ത​ട​ക്കം കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നി​ല​പാ​ട് കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യോ​ട് വ്യ​ക്ത​മാ​ക്കി​​യെ​ന്നും അ​ശ്വി​നി വൈ​ഷ്ണ​വ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട് പ​ര​സ്യ​മാ​യും സ്വ​കാ​ര്യ​മാ​യും ഒ​ന്നേ പ​റ​യാ​നു​ള്ളൂ​വെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ലും ശ​ബ​രി പാ​ത​യി​ലും കേ​ന്ദ്ര നി​ല​പാ​ടി​ൽ അ​യ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റെ​യി​ൽ വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മാ​യും അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​മെ​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം രാ​ഷ്ട്രീ​യ വി​ഷ​യ​മ​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ദ​ശ​ക​ങ്ങ​ളോ​ളം ഗു​ണം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ശ​രി​യാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത്. കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ റെ​യി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ പാ​ത​ക​ൾ ഇ​ര​ട്ടി​പ്പി​ക്കു​ക​യും എ​ണ്ണം കൂ​ട്ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, നി​ല​വി​ലെ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭൂ​മി കേ​ര​ള​ത്തി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്തു​കി​ട്ടു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് വ്യ​ക്ത​മാ​ക്കി. ദീ​ർ​ഘ​കാ​ല പ്ര​യോ​ജ​ന​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ത്തു​ത​ന്ന് കേ​ന്ദ്ര​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

കേ​ര​ള​വും കേ​ന്ദ്ര​വും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടാ​യ ശ​ബ​രി പാ​ത​യു​ടെ റൂ​ട്ടി​ലും നി​ല​പാ​ട് മാ​റ്റ​മി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് (ഡി.​പി.​ആ​ർ) സ​മ​ർ​പ്പി​ച്ചാ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 2019ൽ ​റെ​യി​ൽ​വേ നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ച അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി പാ​ത​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം. എ​ന്നാ​ൽ, പ​ക​രം ചെ​ങ്ങ​ന്നൂ​ർ-​പ​മ്പ പാ​ത​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി പാ​ത​ക്ക് 3810 കോ​ടി രൂ​പ ചെ​ല​വു​ള്ള​പ്പോ​ൾ ചെ​ങ്ങ​ന്നൂ​ർ-​പ​മ്പ പാ​ത​ക്ക് 6408.29 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വെ​ന്ന് കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashwini VaishnawK Rail Silver LineSabari Rail Project
News Summary - Silver line, Sabari rail project
Next Story