സിൽവർ ലൈൻ പിൻവലിക്കണം; പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ
text_fieldsകൊച്ചി: കെ റെയിൽ പദ്ധതിയിൽ ഇടതുപക്ഷ സർക്കാർ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യർത്ഥിക്കുകയാണ് എന്നും മേധാ പട്കർ കൊച്ചിയിൽ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിലാക്കും. പ്രകൃതി സമ്പത്തിന്‍റെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. നദികളുടെയും പുഴകളുടെയും നീരൊഴുഴുക്ക് തടസപ്പെടും. നദികളുടെ കയ്യേറ്റവും മറ്റും മൂലമുണ്ടാകുന്ന ദുരന്തം പ്രളയത്തിലൂടെ തന്നെ കേരളം അനുഭവിച്ചു കഴിഞ്ഞു.
പദ്ധതി എങ്ങനെ പരിസ്ഥിതിയെ ബാധിക്കുമെന്നു പോലും സർക്കാർ പഠനം നടത്തിയിട്ടില്ല. സാമുഹികാഘാത പഠനവും നടത്തിയിട്ടില്ല. പദ്ധതിയുടെ നേട്ടമായി വലിയ പുനരധിവാസ പാക്കേജിനെ പറ്റി സർക്കാർ പറയുന്നുണ്ട്. സർക്കാർ വലിയ അവകാശ വാദങ്ങൾ ഉന്നയിച്ച വല്ലാർപാടം പദ്ധതിയുടെ പുനരധിവാസം ഇനിയും പൂർത്തിയായിട്ടില്ലെന്നും മേധാ പട്കർ പറഞ്ഞു.
തിങ്കളാഴ്ച കോഴിക്കോട് കെ റെയിൽ സർവേ പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മേധാ പട്കർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.