അങ്കമാലിയിൽ സിൽവർ ലൈൻ സർവെക്കല്ലുകൾ പിഴുതുമാറ്റി; സംഘർഷ സാധ്യത
text_fieldsഅങ്കമാലി: വന്‍ പൊലീസ് അകമ്പടിയോടെ എറണാകുളം ജില്ലയിൽ അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ നെല്‍വയലില്‍ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആദ്യ സര്‍വെക്കല്ലുകള്‍ രാത്രിയിൽ നാട്ടുകാർ പിഴുതുമാറ്റി. 15 കല്ലുകൾ സ്ഥാപിച്ചതിൽ ഒമ്പതെണ്ണം പലഭാഗങ്ങളിലായി പറിച്ചുമാറ്റി റീത്ത് സ്ഥാപിച്ചു. ബാക്കി കല്ലുകൾ ജനകീയ സമിതി പരസ്യമായി പിഴുതുമാറ്റുമെന്ന് പ്രഖ്യാപിച്ച് സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും സ്ഥലത്ത് എത്തി.
വ്യാഴാഴ്ച വൻ പൊലീസ് സന്നാഹത്തോടെയാണ് കല്ലിട്ടത്. സംഭവമറിഞ്ഞ് പ്രതിരോധിക്കാനത്തെിയവരെ പൊലീസ് ബലമായി പിടിച്ചുനിര്‍ത്തി. ഇതത്തേുടര്‍ന്ന് ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടായി. ഡി.വൈ.എസ്.പിയും പ്രതിഷേധക്കാരും തമ്മില്‍ ഏറെ നേരം തര്‍ക്കവുമുണ്ടായി. ഭൂവുടമകള്‍ക്ക് നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ പൊലീസ് ധിക്കാരമായ നടപടിയാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് സ്ത്രീകളടക്കം സ്ഥലത്തുണ്ടായ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.
അതോടെ കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കിയാല്‍ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ പാറക്കടവ് പഞ്ചായത്തിലെ 16ാം വാര്‍ഡിലെ പുളിയനം തൃവേണിപ്പാടശേഖരത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉദ്യോഗ്സഥര്‍ മഞ്ഞ പെയിന്‍റടിച്ച ഒന്നര അടിയോളം നീളമുള്ള ആറ് സര്‍വ്വെക്കല്ലുകള്‍ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.