സിൽവർ ലൈൻ: യാത്രക്കാരുടെ എണ്ണത്തിൽ കൃത്യതയില്ലാത്ത അവകാശവാദങ്ങൾ
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ പ്രതിദിനം പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ അധികൃതർ നിരത്തുന്നത് കൃത്യതയില്ലാത്ത കണക്കുകൾ. പ്രതിദിനം 79,000 യാത്രക്കാർ സിൽവർ ലൈനിനെ ആശ്രയിക്കുമെന്നാണ് കെ-റെയിൽ അവകാശവാദം. ഒരു ട്രിപ്പിൽ 675 പേർ വീതമുള്ള 74 സർവിസ് ഉണ്ടാകുമെന്നാണ് പദ്ധതിരേഖ. ഇതുപ്രകാരം എല്ലാ സീറ്റിലും യാത്രക്കാരുണ്ടെങ്കിൽ തന്നെ പരമാവധി 50000 പേരേ വരൂ.
മൂന്നുകോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയിൽ പോലും പ്രതീക്ഷിക്കുന്നത് പ്രതിദിനം പരമാവധി 40,000 യാത്രക്കാരെയാണ്. 28 വിമാനങ്ങളാണ് ദിവസം മുംബൈ-അഹമ്മദാബാദ് സർവിസ് നടത്തുന്നത്. താരതമ്യേന ഇത്രയൊന്നും തിരക്കില്ലാത്ത, 40 ലക്ഷം ആളുകൾ വികേന്ദ്രീകൃത സ്വഭാവത്തിൽ താമസിക്കുന്ന മേഖലയിൽ കൂടി കടന്നുപോകുന്ന സിൽവർ ലൈനിൽ പ്രതീക്ഷിക്കുന്നതാകെട്ട 79,000 യാത്രക്കാരെയും. ആദ്യ സാധ്യത പഠനത്തിൽ പ്രതിദിനം 37,000 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കാക്കിയത്.
കൊച്ചി മെേട്രായുടെ കാര്യത്തിലും യാത്രക്കാരുടെ എണ്ണം കണക്കാക്കുന്നതിൽ പിഴവ് പറ്റിയിരുന്നു. 1.25 കോടിയോളം ജനസംഖ്യയുള്ള മുംബൈയും നാലുലക്ഷം ജനസംഖ്യയുള്ള കൊച്ചിയും തമ്മിൽ കൃത്യമായ താരതമ്യം സാധിക്കുമെന്നിരിക്കെ മുംബൈ െമട്രോയേക്കാൾ കൂടുതൽ ആളുകൾ കൊച്ചി മെട്രോയെ ആശ്രയിക്കുമെന്നായിരുന്നു അവകാശവാദം. കണക്കുകൂട്ടൽ പിഴച്ചതോടെ 2017-18ൽ 167 കോടി രൂപയാണ് കൊച്ചി മെേട്രായുടെ നഷ്ടം. 2018-19ൽ ഇത് 281 കോടിയായി. 2019-20 ൽ 310 േകാടിയും. സിൽവർ ലൈനിെൻറ പദ്ധതിച്ചെലവിെൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കെ-റെയിൽ കിലോമീറ്ററിന് 121 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നതെങ്കിലും 238 കോടി രൂപയെങ്കിലും കിലോമീറ്ററിന് വേണ്ടിവരുമെന്നാണ് നീതി ആയോഗ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.