സിൽവർലൈൻ: ഭൂമി വിജ്ഞാപനം പിൻവലിക്കണം; സമരസമിതി വീണ്ടും പ്രക്ഷോഭത്തിന്
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ പ്രത്യക്ഷ നടപടികളിൽനിന്ന് സർക്കാർ പിന്മാറിയെങ്കിലും ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം മരവിപ്പിക്കാത്ത സാഹചര്യത്തിൽ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി സമരസമിതി. പദ്ധതി ഉപേക്ഷിക്കണമെന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള ജനകീയ ചെറുത്തുനിൽപ്പെങ്കിൽ ഭൂമി മരവിപ്പിച്ച നടപടി പിൻവലിച്ച് പുനർവിജ്ഞാപനമിറക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായ പ്രത്യക്ഷസമരമാണ് ഇനി.
ഈ മാസം 13ന് എറണാകുളത്ത് നടക്കുന്ന സമരസമിതി നേതൃയോഗത്തിൽ തുടർപ്രക്ഷോഭ രൂപരേഖ തയാറാക്കും.സിൽവർലൈനിനായി സാമൂഹികാഘാത പഠനവും ഭൂമിയേറ്റെടുക്കൽ നടപടികളും നിർത്തിയെന്നല്ലാതെ പദ്ധതിയിൽനിന്ന് പിന്മാറിയെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഭൂമിയിലെ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് നിയമനടപടികൾ സ്വീകരിക്കുന്നത് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം ജനകീയ പ്രക്ഷോഭങ്ങളിലൂടെ സാമൂഹികസമ്മർദം ശക്തമാക്കി വിജ്ഞാപനം പിൻവലിപ്പിക്കലാണ് ലക്ഷ്യം.സിൽവർലൈൻ പദ്ധതി വിജ്ഞാപനം നിലനിൽക്കുന്നതിനാൽ നിർദിഷ്ട ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക് തുടരുകയാണ്. പദ്ധതിക്കായി 1221 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 2021 ആഗസ്റ്റിലും ഒക്ടോബറിലുമാണ് രണ്ട് വിജ്ഞാപനങ്ങളിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.