സിൽവർലൈന് അംഗീകാരം നൽകിയിട്ടില്ല; ഡി.പി.ആർ അപൂർണം -കേന്ദ്രം
text_fieldsന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. 1000 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണം. പദ്ധതിക്കായി കേരളം സമര്‍പ്പിച്ചിരിക്കുന്ന ഡി.പി.ആര്‍ അപൂര്‍ണമാണെന്നും മന്ത്രി പറഞ്ഞു.
അടൂർ പ്രകാശ് എം.പിക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക വശങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ അംഗീകാരം നല്‍കാനാകു. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 33,700 കോടി രൂപയുടെ വായ്പ ബാധ്യത എന്നത് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിൽവർലൈൻ പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്നും തിരക്ക് കൂട്ടേണ്ടെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി നേരത്തെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.