Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർലൈൻ: വീണ്ടും...

സിൽവർലൈൻ: വീണ്ടും ഉയരുന്നു എതിർപ്പിന്‍റെ ചൂളംവിളി

text_fields
bookmark_border
Silver Line
cancel

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ ഉ​യ​ർ​ന്ന ​പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ഇ​ട​വേ​ള​ക്കു​ ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. പ​ദ്ധ​തി​ക്ക്​ അ​നു​കൂ​ല നി​ല​പാ​ട്​ കേ​​​ന്ദ്രം സ്വീ​ക​രി​ച്ച​തോ​ടെ അ​തി​വേ​ഗ റെ​യി​ലി​നെ​തി​രെ അ​തി​രൂ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നാ​ണ്​ സാ​ധ്യ​ത.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ കെ-​റെ​യി​ൽ -സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി ന​വം​ബ​ർ 13ന് ​എ​റ​ണാ​കു​ള​ത്ത് പ്ര​തി​രോ​ധ സം​ഗ​മ​വും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ന​ട​ത്തും. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​തി​ന​കം പ്ര​തി​ഷേ​ധ പ​രി​പാ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ​ട​ക്കം ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പി​പ്പി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​​​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ആ​ഗ​സ്റ്റ് ആ​റി​ന്​ അ​ലൈ​ൻ​മെ​ന്റ് പ്ര​ദേ​ശ​ത്തെ 25,000 ജ​ന​ങ്ങ​ളും പാ​ർ​ല​മെൻറ് അം​ഗ​ങ്ങ​ളും ഒ​പ്പി​ട്ട വി​ശ​ദ നി​വേ​ദ​നം റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ന​ൽ​കി​യി​രു​ന്നു.

ഇ​തി​നോ​ട്​ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ച കേ​ന്ദ്രം നി​ല​പാ​ട്​ മാ​റ്റി​യ​തോ​ടെ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​തെ മാ​ർ​ഗ​മി​​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സ​മ​ര​സ​മി​തി. ആ​ലു​വ മു​നി​സി​പ്പ​ൽ അം​ബേ​ദ്ക​ർ ഹാ​ളി​ൽ 13ന്​ ​ന​ട​ക്കു​ന്ന പ്ര​തി​രോ​ധ സം​ഗ​മം ഡോ.​എം.​പി. മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി കേ​ര​ള​ത്തി​ൽ സൃ​ഷ്ടി​ക്കാ​നി​ട​യു​ള്ള ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ യാ​ത്രാ​ദു​രി​തം അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ​കൊ​ണ്ടോ ആ​ഡം​ബ​ര യാ​ത്ര​കൊ​ണ്ടോ പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന്​ സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​ന​റ​ൽ കോ​ച്ചു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കെ-​റെ​യി​ൽ/ സി​ൽ​വ​ർ ലൈ​ൻ എ​ന്ന അ​തി​സ​മ്പ​ന്ന​ർ​ക്കാ​യി ത​യാ​റാ​ക്കു​ന്ന പ​ദ്ധ​തി പ​രി​ഹാ​ര​മാ​വി​ല്ലെ​ന്ന്​ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം.​പി. ബാ​ബു​രാ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

കേ​ന്ദ്ര അ​നു​മ​തി​യു​മാ​യി സി​ൽ​വ​ർ ലൈ​ൻ ന​ട​പ്പാ​ക്കാ​ൻ വ​ന്നാ​ൽ ജ​ന​ങ്ങ​ൾ ചെ​റു​ത്തു തോ​ൽ​പ്പി​ക്കും. തീ​ക്കൊ​ള്ളി​കൊ​ണ്ടു ത​ല ചൊ​റി​യാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. സി​ൽ​വ​ർ​ലൈ​ൻ അ​നു​കൂ​ലി​ക​ൾ​ക്ക് വോ​ട്ടി​ല്ല എ​ന്ന മു​ൻ നി​ല​പാ​ട്​ ത​ന്നെ​യാ​ണ് സ​മി​തി ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-RailSilverline project
News Summary - Silverline project protests
Next Story