സിൽവർലൈൻ സാമൂഹികാഘാത പഠനം: സർക്കാർ നിയമോപദേശം തേടും
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിന് നിലവിലെ ഏജന്‍സികളെ തന്നെ കരാര്‍ ഏല്‍പ്പിക്കാനാകുമോയെന്ന് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടും.
ഒരു ഏജൻസി ആറു മാസത്തിനകം പഠനം പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കണമെന്നാണ് വ്യവസ്ഥ. നാല് ഏജന്‍സികളാണ് സില്‍വര്‍ലൈന്‍ സമൂഹികാഘാത പഠനം നടത്തിയിരുന്നത്. എന്നാൽ, രാഷ്ട്രീയ സമരങ്ങളെതുടര്‍ന്ന് ആറുമാസ കാലാവധിക്കുള്ളില്‍ ഒരു ജില്ലയിലും നൂറുശതമാനം പൂര്‍ത്തിയാക്കാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആറുമാസത്തെ സമയപരിധിയിൽ പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സികൾക്ക് കൂടുതല്‍ സമയം അനുവദിക്കാനാകുമോയെന്ന് നിയമോപദേശം തേടുന്നത്.
നിലവിലെ ഏജന്‍സികള്‍ക്ക് തുടരാമെന്നാണ് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശമെങ്കില്‍ ഉടന്‍ വിജ്ഞാപനം ഇറങ്ങും. പുതിയ ഏജന്‍സിയെ കണ്ടെത്താനാണ് നിർദേശമെങ്കിൽ നടപടികളിൽ കാലതാമസമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.