‘വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. സില്‍വര്‍ ലൈനില്‍ തന്നെ പോകും’-എം.വി. ഗോവിന്ദന്‍
text_fieldsഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്നും വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സില്‍വര്‍ലൈന്‍ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. വന്ദേ ഭാരത് സില്‍വര്‍ലൈനിന് ബദലല്ല. വന്ദേ ഭാരതില്‍ പോയാല്‍ അപ്പം കേടാകും. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹികജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെ.റെയില്‍ ആശ്രയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അതോടെ അപ്പം പോയില്ലേയെന്ന് ഗോവിന്ദന്‍ ചോദിച്ചു. കെ റെയില്‍ വരും. അതിന് സംശയമൊന്നുമില്ല. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്കുപോലും കെ റെയില്‍ ആശ്രയിക്കാനാകും എന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം സംസ്ഥാനത്ത് നടക്കുന്നതിനിടെ സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും പരിഹസിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. ഷൊര്‍ണൂരില്‍നിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് അത് വിറ്റശേഷം തിരിച്ച് ഷൊര്‍ണൂരിലേക്കും വളരെവേഗം എത്താന്‍ സാധിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.