ബ്രിട്ടോക്ക് കുത്തുകൊണ്ട് 37 വർഷം, സഹപാഠിയായ പി.ടി തോമസിന്‍റെ ശത്രുതയെക്കുറിച്ചോർത്ത് സീനഭാസ്ക്കർ
text_fieldsകൊച്ചി: സൈമൺ ബ്രിട്ടോക്ക് കുത്തുകൊണ്ടിട്ട് 37 വർഷം പിന്നിടുമ്പോൾ അദ്ദേഹം താണ്ടിയ കനൽവഴികളെക്കുറിച്ച് ഓർക്കുകയാണ് ജീവിത പങ്കാളി സീന ഭാസ്ക്കർ. ബ്രിട്ടോ അഭിനയിച്ച നാനി എന്ന സിനിമക്ക് മികച്ച കുട്ടികളുടെ സിനിമക്കുള്ള അവാർഡ് ലഭിച്ചതിന്‍റെ സന്തോഷം കൂടി സീന പങ്കുവെക്കുന്നു.
കുത്തുകൊണ്ടതിന്‍റെ 37ാം വർഷം ബ്രിട്ടോയുടെ സഹപാഠിയായിരുന്ന പി.ടി തോമസിന്‍റെ ശത്രുതയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തുന്നുണ്ട് സീന. കുത്തുകൊള്ളുന്നതിന്‍റെ മൂന്ന് ദിവസം മുൻപ് ഇതേക്കുറിച്ച് പി.ടി തോമസ് മുന്നറിയിപ്പd നൽകിയിരുന്നു. കൃത്യം മൂന്നാംദിവസമാണ് ബ്രിട്ടോക്ക് കുത്തുകൊണ്ടത്. എന്നാൽ ആരോടും ബ്രിട്ടോക്ക് ആരോടും പരിഭവമുണ്ടായിരുന്നില്ലെന്നും സീന കുറിപ്പിൽ പറഞ്ഞു.
സീനയുടെ ഫേസ്ബുക് പോസ്റ്റ്:
സഖാവ് സൈമൺ ബ്രിട്ടോക്ക് കുത്തു കൊണ്ടിട്ട് 37 വർഷം. മതിയാവോളം ഈ ഭൂമിയിൽ ബ്രിട്ടോ ജീവിച്ചില്ല. ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കി. ഇതിനിടയിൽ രണ്ട് സിനിമയിൽ അഭിനയിച്ചു. ഒരെണ്ണം ''നാനി " എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോൾ സംസ്ഥാന അവാർഡും....
സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?
1983 ഒക്ടോബർ 14-ാം തീയതി നട്ടെല്ലിനും ,കരളിനും , ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികൾ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കിൽ ജീവനോടെ തിരിച്ചു വന്നു. ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ MLA ശ്രീ. PT തോമസ് ബ്രിട്ടോയോട് പറഞ്ഞു
" ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം... സൂക്ഷിച്ചോളൂ"
ബ്രിട്ടോ " തോമസെ എനിയ്ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കിൽ അത് നിൻ്റെ പാർട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല"...
കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല.
ഞാൻ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ?
എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്.
ചെയ്തവർ ....
എനിക്ക് പരിചയമില്ലാത്ത ആൾക്കൂട്ടത്തിലെ ചിലർ മാത്രമാണ് " ... ഇതായിരുന്നു ബ്രിട്ടോ.
എന്നാൽ ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന സെമിനാറിൽ പങ്കെടുക്കാൻ ബ്രിട്ടോയും PT തോമസും ഒരേ വേദിയിൽ വന്നു. അന്ന് PT തോമസ് പറഞ്ഞു " ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു ."
അന്ന് സദസിലുണ്ടായിരുന്ന ഞാൻ എണീറ്റ് ചോദിച്ചു. "ആ സംഗീത സ്നേഹമായിരുന്നൊ പൂർണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാർത്ഥിക്ക് ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?"
പിന്നെ ആ ഹാളിൽ PT തോമസ് പറഞ്ഞതും പ്രവർത്തിച്ചതും അവിടുണ്ടായിരുന്നവർ ഭയപ്പെട്ടു പോയി...
അപ്പോഴും 'ബ്രിട്ടോ പറഞ്ഞു "തോമസെ ഇനിയും പക തീർന്നില്ലെങ്കിൽ, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ... മരിക്കാൻ എനിക്ക് ഭയമില്ല; താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം "...
PT ആക്രോശിച്ചു കൊണ്ട് എൻ്റടുത്തേക്ക് വന്നിട്ട് " നിങ്ങൾ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്...
പിന്നീട് SFI സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയർന്നപ്പോൾ അന്നത്തെ SFI സംസ്ഥാന വൈസ് പ്രസിഡണ്ടായ PM ആതിര PT തോമസിന് മറുപടി കൊടുത്തപ്പോഴും , എൻ്റെ അനിയത്തിയായിരിക്കുമെന്ന ധാരണയിൽ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.
തീർന്നില്ല. വീണ്ടുമൊണ്ട് സംഭവ വികാസങ്ങൾ...
ഞാനിപ്പോൾ ഇതെഴുതാനുള്ള സന്ദർഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതൽ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരൻ്റെ കുറിപ്പ് കണ്ടു. അപ്പോൾ ഞാനോർത്തു കഴിഞ്ഞ സംഭവങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതിൻ്റെ ആവശ്യകത...
പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നു പോയ വഴികൾ തെളിമയോടെ നിൽക്കും....
ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓർമ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു... എല്ലാം വഴിയെ...
ലാൽസലാം പ്രിയ സഖാവേ...
സീനാ ഭാസ്കർ...
14 /10/20...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.