തരംഗമായി സിനാെൻറ 'മൈക്കിൾ'
text_fieldsഇരിട്ടി: നാട്ടിൻപുറത്ത് കുട്ടികൾക്ക് കൗതുകമായി സിനാെൻറ 'എം 80' സൈക്കിൾ. സാധാരണ സൈക്കിൾ മോപ്പഡ് രൂപത്തിലാക്കിയാണ് മുഹമ്മദ് സിനാൻ ഹീറോ ആയത്.
കോവിഡ് കാലത്തെ മടുപ്പിൽ നിന്ന് രക്ഷതേടി കൂട്ടുകാരോടൊപ്പം കൗതുകത്തിന് ആക്രിക്കടകളിൽനിന്ന് മറ്റും ശേഖരിച്ച 'എം 80' പാർട്സുകൾ സാധാരണ സൈക്കിളിൽ ഘടിപ്പിച്ചാണ് പ്ലസ്ടു കാരൻ സിനാൻ പ്രത്യേക സൈക്കിൾ നിർമിച്ചത്. മുന്നിൽനിന്ന് നോക്കുന്ന ആർക്കും ഒരുസ്കൂട്ടറായി തോന്നുമെങ്കിലും ചവിട്ടി പോവുമ്പോൾ മാത്രമാണ് സാദാ സൈക്കിൾ ആണെന്ന് കാഴ്ചക്കാർക്ക് തോന്നുകയുള്ളൂ.
മുൻ ഭാഗം നിർമിച്ചിരിക്കുന്നത് എം 80യുടെ ബോഡിയും ബ്രേക്കും ടയറും കൊണ്ടാണ്. എന്നാൽ, പിൻഭാഗം സൈക്കിളിെൻറ പാർട്സ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
സാധാരണ സൈക്കിളിനെക്കാൾ സ്പീഡ് ലഭിക്കും എന്നതാണ് പ്രത്യേകത. വേറിട്ട സൈക്കിൾ ഇതിനകം ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. ഈ സൈക്കിളിന് മൈക്കിൾ എന്നാണ് സിനാൻ നൽകിയിരിക്കുന്ന പേര്. ഇതിന് മുമ്പ് ആക്രി സാധനങ്ങൾ ഉപയോഗിച്ച് ബൈക്കും നിർമിച്ചിട്ടുണ്ട്. ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ ഈ മിടുക്കൻ ഉളിയിൽ നരയൻപാറയിലെ മുനീർ -സുഹാദ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.