സിന്ധുവിന്‍റെ ആത്മഹത്യ; ലാപ്ടോപ് ഫോറൻസിക് പരിശോധനക്ക്
text_fieldsമാനന്തവാടി: മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിനിരയായി ജീവനൊടുക്കിയ മാനന്തവാടി ജോയൻറ് ആർ.ടി ഓഫിസ് ജീവനക്കാരി ഉപയോഗിച്ചിരുന്ന ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് അയക്കാൻ പൊലീസ് തീരുമാനം.
ചൊവ്വാഴ്ചയാണ് സീനിയർ ക്ലർക്കായ എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധു കുറിപ്പെഴുതി വെച്ച് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
സിന്ധുവിന്റെ കത്തിൽ പരാമർശിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. സിന്ധുവിന്‍റെ മുറിയിൽനിന്ന് കണ്ടെടുത്ത ലാപ്ടോപ്, മൊബൈൽ ഫോൺ, ഡയറി, കത്തുകൾ എന്നിവയെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി. ഇനി ഇവ കസ്റ്റഡിയിൽ വാങ്ങി ഫോറൻസിക് പരിശോധനക്കയക്കും. സിന്ധു ആത്മഹത്യചെയ്ത മുറിയും ഫോറൻസിക് വിഭാഗം വിശദമായി പരിശോധിച്ചു. സൈബർ സെൽ വിദഗ്ധരും പരിശോധന നടത്തി, അതേസമയം, ക്രിമിനൽ കുറ്റം ചുമത്തി ജീവനക്കാർക്കെതിരെ കേസെടുക്കാനുള്ള വ്യക്തമായ തെളിവുകളൊന്നുംതന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് സൂചന. പൊലീസ് അന്വേഷണത്തിന് ശേഷമായിരിക്കും വകുപ്പുതല നടപടികളെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.