കേവല മർത്ത്യ ഗായകൻ
text_fieldsഅഞ്ച് പതിറ്റാണ്ടിലേറെയായി മലയാളികൾ ജയചന്ദ്രനെന്ന മലയാളത്തിന്റെ ഭാവഗായകനെ കേട്ടുകൊണ്ടിരിക്കുന്നു. അനിഷേധ്യമായ ശബ്ദസുഖവും ഭാവാർദ്രമായ ആലാപനവും കൊണ്ട് ഇന്നും വിസ്മയം സൃഷ്ടിക്കുന്ന ഈ മഹാനായ ഗായകൻ മലയാളത്തിന്റെ സജീവ ഗാനസാന്നിധ്യമായിരുന്നു ഒടുവിൽ രോഗബാധിതനായ കാലത്തുപോലും
യേശുദാസിന്റെ സാമ്രാജ്യമായിരുന്നു മലയാളത്തിന്റെ ഗാനലോകം. അവിടേക്ക് മറ്റൊരാൾക്ക് കടന്നുവരാൻ പ്രയാസമുള്ളൊരു കാലത്തായിരുന്നു ജയചന്ദ്രനെന്ന ഗായകൻ അങ്ങനെ ഒരു പ്രതീക്ഷകളും വെച്ചുപുലർത്താതെ ആ സാമ്രാജ്യത്തിലേക്ക് ഒരു മഞ്ഞണിപൂനിലാവായി കടന്നുവരുന്നത്.
സിനിമയിൽ പാടണമെന്നും ഒരു മോഹവും ഉണ്ടായിരുന്നില്ല. ആദ്യത്തെ ഗാനം തന്നെ ചിലർ നിർബന്ധിച്ചാണ് റെക്കോഡിങ് ചെയ്തത്. മലയാള ഗാനലോകത്ത് ഇങ്ങനെ അതിമോഹങ്ങളില്ലാതെ കടന്നുവന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു ഭാവഗായകന്റെ ഇരിപ്പിടം മലയാളികൾ മനസ്സുകൊണ്ട് നീക്കിയിട്ടുകൊടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ പാട്ടുകളിലെ ആ വ്യത്യസ്തമായ ഭാവം അത് ജന്മസിദ്ധമായി വന്നുചേർന്നതാണ്.
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളികൾ ജയചന്ദ്രനെന്ന മലയാളത്തിന്റെ ഭാവഗായകനെ കേട്ടുകൊണ്ടിരിക്കുന്നു. അനിഷേധ്യമായ ശബ്ദസുഖവും ഭാവാർദ്രമായ ആലാപനവും കൊണ്ട് ഇന്നും വിസ്മയം സൃഷ്ടിക്കുന്ന ഈ മഹാനായ ഗായകൻ മലയാളത്തിന്റെ സജീവ ഗാനസാന്നിധ്യമായിരുന്നു ഒടുവിൽ രോഗബാധിതനായ കാലത്തുപോലും. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനത്തിന്റെ ആദ്യ പദം പോലെ സംഗീതത്തിന്റെ എല്ലാ ബഹളങ്ങൾക്കിടയിലും ‘ഏകാന്ത പഥികനായി’ പാട്ടിന്റെ ക്ലാസിക്കൽ കാലത്തെ പ്രണയിച്ച് കഴിഞ്ഞു ജയചന്ദ്രൻ. പുതുകാലത്തിന്റെ പല പ്രലോഭനങ്ങളിലും വഴങ്ങാതെ എന്നാൽ അവരെ പാടിസന്തോഷിപ്പിച്ച് ഒരു നിലയ്ക്കാത്ത സംഗീതധാരയായി... കാർക്കശ്യമുള്ള പാട്ടിന്റെ കാരണവരായി...
ജ്യേഷ്ഠൻ സുധാകരൻ അന്ന് മദ്രാസിൽ വെറ്ററിനറി ഡോക്ടറായിരുന്നു. അദ്ദേഹം അവിടെ ഗാനമേളകളിലൊക്കെ ചെറുതായി പാടുകയും ചെയ്തിരുന്നു. ദാസേട്ടനുമായി നല്ല അടുപ്പമായിരുന്നു. ദാസേട്ടൻ ഇടക്ക് മുറിയിൽ വരും. ദാസേട്ടന്റെ ഗാനമേളയിലും അദ്ദേഹം പാടിയിട്ടുണ്ട്. ഒരു വെക്കേഷന് 63ൽ ചേട്ടനോടൊപ്പം മദ്രാസിൽ പോയി.
അവിടെ ചേട്ടന്റെ മുറിയിൽ വെച്ചാണ് ദാസേട്ടനെ കാണുന്നത്. മൂന്നുപേരും കൂടിയാണ് അന്ന് അവിടെ വെച്ച് താജ്മഹൽ സിനിമ കാണാൻ പോയത്. കണ്ടിട്ട് തിരികെ വന്ന് ആ സിനിമയിലെ സീൻ അനുകരിച്ച് ജയൻ വേഷം കെട്ടി ദാസേട്ടൻ പാട്ടുപാടി ആഘോഷിച്ചിട്ടുണ്ട്. പിന്നീട് ഡിഗ്രി കഴിഞ്ഞ് 65ൽ ജോലി തേടി വീണ്ടും മദ്രാസിൽ പോയി. അവിടെ തൊഴിലന്വേഷിക്കുന്ന കാലത്താണ് ഗാനമേളയിൽ പാടാൻ അവസരം ലഭിക്കുന്നത്.
എം.ബി.എസ്, ആർ.കെ. ശേഖർ എന്നിവരൊക്കെയുള്ള ഗാനമേളയായിരുന്നു. അന്നവിടെ യേശുദാസിന്റെ ‘ചൊട്ടമുകൾ ചുടലവരെ’ എന്ന പാട്ടാണ് പാടിയത്. അവിടെ വിൻസൻറ് മാഷും ശോഭനാ പരമേശ്വരനും ഉണ്ടായിരുന്നു. അന്ന് പാട്ടുകേട്ട് ഇഷ്ടപ്പെട്ട അവർ അടുത്ത സിനിമയിൽ പാടാനായി ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് ആദ്യ ഗാനം സിനിമയിൽ പാടുന്നത്; ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിലായിരുന്നു അത്. യഥാർഥത്തിൽ ഒരു സ്റ്റുഡിയോയിൽ ആദ്യമായി പാടുന്നതും അപ്പോഴാണ്. എന്നാൽ ആ പടം പുറത്തിറങ്ങാൻ രണ്ടു വർഷമെടുത്തു. അതിന് മുമ്പുതന്നെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനമൊക്കെ ഇറങ്ങി
സംഗീത പഠനം കുറച്ചേ നടത്തിയുള്ളൂ, പഠിച്ചത് മൃദംഗമാണ്. പിന്നെയെല്ലാം സ്വയം ആർജിച്ചെടുത്തത്. അമ്മക്ക് എന്നെ മൃദംഗ വിദ്വാൻ ആക്കണമെന്നായിരുന്നു മോഹം. അങ്ങനെ രാമസുബ്ബയ്യൻ എന്ന ഒരു ഗുരുവിനെ വരുത്തി അദ്ദേഹം പഠിപ്പിച്ചു.
പലരുടെയും സംഗീതം കേട്ടുള്ള അറിവാണ് പ്രധാനമായും ഉള്ളത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ കുടുംബം ആലുവയിൽ വാടകക്ക് താമസിച്ചിട്ടുണ്ട്. അന്നവിടെ അടുത്ത വീട്ടിലുള്ളയാൾ പള്ളിയിൽ കുട്ടിയായ ജയനെ പാട്ടുപാടിക്കാൻ കൊണ്ടുപോയിട്ടുണ്ട്. അതാണ് ആദ്യമായി പാടുന്ന പാട്ടുകൾ.
മൃദംഗ പഠനം പത്താം ക്ലാസ് വരെ തുടർന്നു. ആ സമയത്ത് ആലുവ ടാസ് ഹാളിൽ വലിയ വലിയ ആളുകളുടെ കച്ചേരി നടക്കാറുണ്ട്. അത് മുടങ്ങാതെ കേൾക്കാൻ പോകും. അവരുടെ സംഗീതം കേട്ട അറിവാണ് കൂടുതലായും ഉള്ളത്. പിന്നെ ആകാശവാണിയിൽ മഹാരഥൻമാരുടെയൊക്കെ കച്ചേരികൾ വരും. അവയൊക്കെ കേൾക്കും. മുഹമ്മദ് റഫിയുടെയും മുകേഷിന്റെയും തലത് മെഹമൂദിന്റെയും ടി.എം. സൗന്ദർ രാജന്റെയുമൊക്കെ പാട്ടുകൾ ധാരാളമായി കേൾക്കും. അതൊക്കെ കേട്ടുപഠിച്ചാണ് പാട്ടിന്റെ ലോകത്തെത്തിയത്.
എട്ടാം കാസിൽ എത്തിയപ്പോഴേക്കും കുടുംബം തിരിച്ച് ഇരിങ്ങാലക്കുടയിലെത്തി. അവിടെ പാലിയത്താണ് കുടുംബം. വീടിനടുത്ത് തന്നെ പയനിയർ എന്നൊരു തിയറ്റർ ഉണ്ടായിരുന്നു. അവിടെ സ്ഥിരമായി കേട്ട് തമിഴ് പാട്ടുകളോട് വലിയ കമ്പമായി.
പിന്നണി ഗായകനായ ശേഷമാണ് ബാലമുരളികൃഷ്ണയുടെയടുത്ത് പഠിക്കാനായി പോകുന്നത്. ദേവരാജൻ മാസ്റ്ററാണ് നിർദേശിച്ചത്. എന്നാൽ ബാലമുരളി പറഞ്ഞു; ‘നിന്റെ ഇപ്പോഴത്തെ ശബ്ദം വളരെ സോഫ്റ്റാണ്. റൊമാൻറിക്കായ ആ ശബ്ദം മതി സിനിമയിൽ പാടാൻ. ക്ലാസിക്കൽ പഠിച്ചാൽ ആ ശബ്ദത്തിന് വ്യത്യാസം വരും. അത് കൊണ്ട് അതുവേണ്ട. ഉള്ളിൽ ജ്ഞാനമുണ്ടല്ലൊ അതുമതി.’ കല്യാണരാമൻ സാറിന്റെയടുത്തും കുറച്ചു കാലം അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ പഠിച്ചു.
1958ൽ സംസ്ഥാനത്താദ്യമായി കലോൽസവം വരുന്നു. അന്ന് മൃദംഗത്തിനും പാട്ടിനും മൽസരിച്ചു. മൃദംഗത്തിന് ഒന്നാം സ്ഥാനവും പാട്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു. ദാസേട്ടനായിരുന്നു പാട്ടിന് ഒന്നാം സ്ഥാനം. മൽസരങ്ങൾക്കു ശേഷം വേദിയിൽ അദ്ദേഹത്തിന്റെ ജയചന്ദ്രൻ മൃദംഗം വായിക്കുന്ന ചിത്രം എല്ലാ കലോൽസവങ്ങളിലും പത്രങ്ങൾ ആഘോഷിച്ചു.
1965ൽ ‘കുഞ്ഞാലിമരക്കാർ’ സിനിമയിൽ പാടുമ്പോഴാണ് ആദ്യമായി ഒരു സ്റ്റുഡിയോയിൽ കയറുന്നത്. പാട്ട് പഠിച്ച് റെക്കോഡിങ്ങിനായി കയറിയപ്പോൾത്തന്നെ വല്ലാത്ത മാനസികാവസ്ഥ. ശബ്ദം പുറത്തേക്ക് വന്നില്ല. അതോടെ നിരാശനായി തിരികെ പോന്നു. പിറ്റേന്ന് അവർ വീട്ടിൽ വന്ന് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ‘ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ..’ എന്ന ഡ്യൂയറ്റ് ആയിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ദേവരാജൻ മാഷിനെ പരിചയപ്പെടുത്തിയത് വിൻസൻറ് മാഷാണ്. കാണാൻ ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു; ക്ലാസിക്കലായി പഠിച്ചിട്ടുണ്ടോ എന്ന്. ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മടക്കി അയച്ചു. പിന്നീട് വിൻസെൻറ് മാഷ് ദേവരാജൻ മാഷിനോട് ശിപാർശ ചെയ്തിട്ടാണ് വീണ്ടും വിളിക്കുന്നത്. കളിത്തോഴനിലെ ‘താരുണ്യം തന്നൂടെ’ എന്ന ഒരു പാട്ട് പാടിച്ചു. എന്നിട്ട് പറഞ്ഞു യേശുവിന് വച്ചിരിക്കുന്ന ഒരു പാട്ടുണ്ട് അതുകൂടി ഒന്ന് പാടി നോക്കു എന്ന്. അതാണ് ‘മഞലയിൽ മുങ്ങിത്തോർത്തി’ എന്ന പാട്ട്. പാടിക്കഴിക്കപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഈ പാട്ടു തന്നെ മതിയെന്ന് ദേവരാജൻ മാഷ് പറഞ്ഞു. ജനങ്ങൾ പാട്ട് വല്ലാതെ ഏറ്റെടുത്തു. 1969ൽ എം.എസ്.വിയും എസ്.പി.ബിയും ചേർന്ന് നടത്തിയ ഗാനമേളയിൽ ഒരു പാട്ട് പാടാൻ ജയചന്ദ്രന് അവസരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.