Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2020 3:41 PM IST Updated On
date_range 8 Aug 2020 3:43 PM ISTമാസ് പടം പോലെ കാണേണ്ടവയല്ല ദുരന്തങ്ങൾ, ജില്ലയുടേയും മതത്തിന്‍റേയും അടിസ്ഥാനത്തിലുള്ള ഫാൻ ഫൈറ്റ് നിർത്തണം-സിതാര
text_fieldsbookmark_border
കോഴിക്കോട്: ദുരന്തങ്ങളെ മാസ് പടം പോലെ കണ്ട് ആവേശം കൊണ്ട് ഫേസ്ബുക്കിൽ നടക്കുന്ന ചർച്ചകളെ വിമർശിച്ച് പ്രശസ്ത ഗായിക സിതാര. വീടിന്‍റെ സുരക്ഷിതത്തിൽ ഇരുന്ന് ഉറങ്ങും മുന്നേ ജില്ലാ അടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധമാണ് എന്ന് ഗായിക പറയുന്നു. ആവേശം മാത്രം പോരാ, ഈ നന്മയുള്ള പച്ചമനുഷ്യരെ കണ്ട് ശീലിക്കണമെന്നുമാണ് സിതാരയുടെ നിർദേശം.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളും, വോളന്‍റീർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും, തിരുവനന്തപുരത്തെയും പിള്ളേരും, കഴിഞ്ഞ വർഷം മഴക്കെടുതി കാലത്ത് കൈമെയ്യ് മറന്നു മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും, നിലമ്പൂരെയും, ഇടുക്കിയിലെയും ആളുകളും, ഇന്നലെ കൊണ്ടോട്ടിയിൽ അവനവൻ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും...
ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യർ, നന്മയുള്ള പ്രതീക്ഷകൾ, പച്ചമനുഷ്യർ !!!!
അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, "എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്,..... ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും " ഈ മനുഷ്യരെ കണ്ട് ശീലിക്കണം !!!!
അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്സ്ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന്, ചായയുടെയും ചോറിന്‍റെയും ഇടവേളയിൽ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ടു, ഉറങ്ങും മുന്നേ ഫേസ്ബുക്കിൽ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story