അവർ ഒന്നായിരുന്നു... അന്ത്യവിശ്രമവും...
text_fieldsമൂന്നാര്‍: മണ്ണിടിച്ചിലില്‍ പ്രാണന് നഷ്ടമായവരിൽ കണ്ടുകിട്ടിയ മൃതദേഹങ്ങൾക്ക് ഒരു കുഴിയില്‍ അന്ത്യവിശ്രമം. രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് പ്രാണന് നഷ്ടപ്പെട്ടവര്‍ക്ക് ഒരു കുഴിയില്‍ അന്ത്യവിശ്രമത്തിന് വഴിയൊരുക്കി ജില്ല ഭരണകൂടം.
രണ്ടുദിവസമായി കണ്ടെടുത്ത 24 പേരുടെ മൃതദേഹങ്ങള്‍ രാജമലയിലെ എസ്റ്റേറ്റ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി സമീപത്തെ കമ്പനിയുടെ ഭൂമിയിലാണ് അടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
വ്യാഴാഴ്ച രാത്രി 10.50ഒാടെയാണ് രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. വൈകീേട്ടാടെ 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഏഴുപേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച മൂന്നോടെയാണ് കണ്ടെടുത്തത്.
ഇവരുടെയടക്കം മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയാറാക്കി വൈകീേട്ടാടെ പോസ്റ്റ്മോർട്ടം പൂര്‍ത്തിയാക്കി. 25 പേരടങ്ങുന്ന ഡോക്ടര്‍മാരും നൂറോളം ആരോഗ്യവകുപ്പ് ജീവനക്കാരും പോസ്റ്റ്മോർട്ടം നടപടികളില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.