വൈജ്ഞാനിക സംവാദ ഫെസ്റ്റിവൽ കോഴിക്കോട്ട്
text_fieldsകോഴിക്കോട്: ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിെൻറ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിെൻറ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിെൻറയും ‘കാമ്പസ് അലൈവി’െൻറയും ആഭിമുഖ്യത്തിൽ കോഴിക്കോട് ഡിസംബര്‍ 27 മുതല്‍ 29 വരെ ‘ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റസിസ്റ്റൻസ്’ എന്ന പേരില്‍ വൈജ്ഞാനിക സംവാദ മേള സംഘടിപ്പിക്കുന്നു. കടപ്പുറത്തെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിൽ നടക്കുന്ന മൂന്നു ദിവസത്തെ ഫെസ്റ്റിവലിെൻറ ഔദ്യോഗിക പ്രഖ്യാപനം സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് നിർവഹിച്ചു.
ദലിത്-ആദിവാസി-മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് പലതരം വാര്‍പ്പുമാതൃകകളാണ് ഇവിടെയുള്ള മുഖ്യധാര വിജ്ഞാനങ്ങളും കലകളും ഉല്‍പാദിപ്പിച്ചിട്ടുള്ളതെന്നും അവയെ തിരുത്തിയെഴുതാന്‍ ഇത്തരം ജനവിഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന ആത്മാര്‍ഥമായ പരിശ്രമങ്ങളുടെ ഭാഗമാണ് പരിപാടിയെന്നും പാ രഞ്ജിത്ത് പറഞ്ഞു. ലോഗോ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബുറഹ്മാന്‍ നിർവഹിച്ചു.
നൂറോളം അതിഥികള്‍ പങ്കെടുക്കും. അക്കാദമീഷ്യന്മാർ, എഴുത്തുകാര്‍, സമുദായ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, കല-സാഹിത്യ-സിനിമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പല രീതിയില്‍ പങ്കാളിത്തം വഹിക്കുന്ന ഈ ആശയോത്സവത്തില്‍ വിദ്യാഭ്യാസ, മാധ്യമ, കല, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ സംരംഭങ്ങളും വ്യത്യസ്തങ്ങളായ രീതിയില്‍ സഹകരിക്കും.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി ചെയര്‍മാനും ജനറല്‍ സെക്രട്ടറി ടി.എ. ബിനാസ് വൈസ് ചെയര്‍മാനുമായ ഫെസ്റ്റിവലിെൻറ ഡയറക്ടര്‍ ആന്‍ഡ് ക്യുറേറ്റര്‍ ഷിയാസ് പെരുമാതുറയാണ്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീര്‍ ബാബു ജനറല്‍ കണ്‍വീനറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.