എയിംസ് പ്രവേശന പരീക്ഷയിലെ ശിരോവസ്ത്ര നിരോധനം: എസ്.െഎ.ഒയും ജി.െഎ.ഒയും കേസ് ഫയല്‍ ചെയ്തു
text_fieldsകോഴിക്കോട്: എയിംസ് പ്രവേശന പരീക്ഷയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ എസ്.ഐ.ഒവും ജി.ഐ.ഒവും ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം നിരോധിച്ച നടപടി, മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഒാള് ഇന്ത്യ പ്രീ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ എസ്.ഐ.ഒ സമര്‍പ്പിച്ച പരാതിയില്‍ മതവിശ്വാസ പ്രകാരം ഹിജാബും ഫുള്‍സ്ലീവ് വസ്ത്രവും ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച കേരള ഹൈകോടതി വിധി നിലനിൽക്കെ ഐയിംസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഹിജാബ് വിലക്കിയത്, കോടതി വിധിയുടെ ലംഘനമാണ്. മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം കോടതി കയറേണ്ടിവരുന്ന സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വിഷയവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്ത വിദ്യാര്‍ഥികളുമായും സംഘടനകളുമായും ചേര്‍ന്ന് നിയമപോരാട്ടം ശക്തിപ്പെടുത്താനാണ് എസ്.ഐ.ഒ തീരുമാനിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.