എസ്.ഐ.ഒ സ്റ്റുഡന്റ്സ് മാനിഫെസ്റ്റോ പുറത്തിറക്കി
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി വിദ്യാർഥികളുടെ ആവശ്യങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) സ്റ്റുഡന്റ്സ് മാനിഫെസ്റ്റോ പുറത്തിറക്കി. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം, ലഭ്യത, യുവാക്കളുടെ തൊഴിൽ, പരിസ്ഥിതി, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളാണ് മാനിഫെസ്റ്റോയുടെ ഉള്ളടക്കം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എസ്.ഐ.ഒ മാനിഫെസ്റ്റോ പുറത്തിറക്കുന്നുണ്ട്.
ഫോർട്ട് കൊച്ചിയിൽ എസ്.ഐ.ഒ സ്ഥാപിച്ച ഫലസ്തീൻ അനുകൂല ബോർഡ് വിനോദസഞ്ചാരികളായ ആസ്ട്രേലിയൻ യുവതികൾ തകർത്തതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് കാലതാമസം വരുത്തിയെന്നും സംഭവത്തിൽ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും എസ്.ഐ.ഒ നേതൃത്വം അറിയിച്ചു.
മലപ്പുറം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ വാഹിദ് ചുള്ളിപ്പാറ, ടി.പി. ഹാമിദ്, സംസ്ഥാന സമിതി അംഗം അൻഫാൽ ജാൻ, ജില്ല സെക്രട്ടറി ഷിബ്ലി മസ്ഹർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.