വിടചൊല്ലി 26 ആണ്ടായിട്ടും സിറാജുന്നീസ കലാപകാരിതന്നെ
text_fieldsപാലക്കാട്: മുടി പിന്നി മുല്ലപ്പൂ വെച്ച ഈ ചിരിപ്പടമല്ലാതെ സിറാജുന്നീസയെ ഓർക്കാൻ മറ്റൊന്നും ലോകത്ത് അവശേഷിപ്പിച്ചിട്ടില്ല. 26 ആണ്ട് മുമ്പത്തെ ഡിസംബർ 15ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പൊലീസിെൻറ വെടിയുണ്ടയേറ്റ് തൽക്ഷണം മരിച്ച സിറാജുന്നീസ എന്ന 11കാരി ഇപ്പോഴും നിയമപാലകരുടെ കണക്കിൽ കലാപകാരിയായി തുടരുന്നു. സംഭവത്തിന് ശേഷം ഊഴംവെച്ച് അധികാരത്തിൽ വന്ന അഞ്ചാമത്തെ ജനകീയ സർക്കാർ ഭരിക്കുന്ന സമയത്തും വിലയില്ലാത്ത രേഖയിലെ കലാപകാരി പട്ടം നീക്കാൻ ശ്രമമില്ല.
വെടിവെപ്പിന് തത്സമയം നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകരിൽ ഒരാളായി തുടരുന്നു. സിറാജുന്നീസയെ വെടിവെക്കാൻ പൊലീസിന് പ്രധാന പ്രചോദനമായത് രമൺ ശ്രീവാസ്തവയുടെ വിവാദ വയർലെസ് ആക്രോശമായിരുന്നു. പൊലീസിെൻറ ഏകപക്ഷീയ തേർവാഴ്ചയിലായിരുന്നിട്ടും കാര്യമായ ഒരു നടപടിയും ആർക്കെതിരെയും ഉണ്ടായില്ല.
ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷിയുടെ രഥയാത്രയെ തുടർന്നുള്ള സംഘർഷമാണ് 1991 ഡിസംബർ 15ലെ വെടിവെപ്പിന് കാരണമായതെന്ന് പൊലീസ് അറിയിക്കേണ്ടവരെ അറിയിച്ചു. ഇൗ രഥയാത്ര പുതുപ്പള്ളിത്തെരുവിൽ എത്തിയിരുന്നില്ല എന്നതാണ് വാസ്തവം. അവർ കണ്ടില്ലെന്ന് നടിച്ചു. നൂറണി അഗ്രഹാരത്തിലേക്ക് സിറാജുന്നീസയുടെ നേതൃത്വത്തിൽ കലാപത്തിന് പുറപ്പെട്ടവരെ ഒതുക്കാനായിരുന്നു വെടിവെെപ്പന്ന വിചിത്ര വിശദീകരണവും പൊലീസിൽ നിന്നുണ്ടായി. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ ഒരു തിരുത്തലും പിന്നീട് വരുത്തിയില്ല.
പാലക്കാട് നഗരത്തിൽ സുൽത്താൻപേട്ടക്കടുത്ത് ജീപ്പിലൂടെ പോകുേമ്പാൾ ‘െഎ വാൺട് മുസ്ലിം െഡഡ്ബോഡി’ എന്ന രമൺ ശ്രീവാസ്തവയുടെ അലമുറ അന്ന് കലക്ടറായിരുന്ന ശ്രീനിവാസെൻറ ചേംബറിൽ അവലോകന യോഗത്തിൽ സംബന്ധിച്ചവർ തുറന്നുവെച്ച വയർലെസിലൂടെ കേട്ടതും പിന്നീടത് കോടതിയിലെത്തിയതും ചരിത്രത്തിലുണ്ടെങ്കിലും വെടിവെപ്പിനോ, മരണത്തിനോ സാധാരണ നഷ്ടപരിഹാരം പോലും ഉണ്ടായില്ല. പൊലീസ് റിപ്പോർട്ടിൽ കലാപകാരിയെന്ന വിശേഷണമാണ് ഇതിന് കാരണമായത്. മരിച്ചതിന് ശേഷം പൊലീസ് എടുത്ത കേസിലാണ് സിറാജുന്നീസയെ ഒന്നാം പ്രതിയാക്കിയത്.
പുതുപ്പള്ളിത്തെരുവിൽ മരണവെപ്രാളത്തിന് സാക്ഷ്യംവഹിച്ച വീട്ടുമുറ്റവും ചെറുവീടും മറ്റൊരു വീടിന് വഴിയൊരുക്കി. ഉമ്മ നഫീസ പൊലീസ് നടപടിയെ തുടർന്നുള്ള വിവാദം അടങ്ങുംമുമ്പേ മരിച്ചു. സിറാജയുടെ സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി. സഹോദരന്മാരായ നസീർ ജില്ല വ്യവസായ കേന്ദ്രത്തിൽ ജോലി ചെയ്യുമ്പോൾ അബ്ദുസത്താർ ചെറിയ കച്ചവടവുമായി ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.