ശിരുവാണി ഡാം: കേരള ബസുകൾ തടയാൻ ശ്രമിച്ച 60ലധികം പേർ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: നഗരത്തിെൻറ കുടിവെള്ള ആശ്രയമായ ശിരുവാണി ഡാമിലെ ജലവിതാനം പൂർണശേഷിയിൽ നിലനിർത്താൻ അനുവദിക്കാ ത്ത കേരള സർക്കാർ നിലപാടിൽ പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഗാന്ധിപുരം തിരുവള്ളുവർ ബസ്സ്റ്റാൻഡിൽ തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ കക്ഷി ഉൾപ്പെടെ 11 തമിഴ് സംഘടനകളുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ബസ്സ്റ്റാൻഡ് കവാടം ഉപരോധിച്ച 60ലധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശിരുവാണി ഡാമിെൻറ പരമാവധി സംഭരണശേഷി 49.5 അടിയാണ്. കഴിഞ്ഞ ദിവസം കേരള-തമിഴ്നാട് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തമ്മിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ജലവിതാനം 45 അടിവരെ ഉയർത്താൻ ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ അണക്കെട്ടുകളിലും പൂർണ തോതിൽ ജലവിതാനം നിലനിർത്തേണ്ടതില്ലെന്നാണ് കേരള സർക്കാറിെൻറ നയപരമായ തീരുമാനം.
ഇതിെൻറ ഭാഗമായി ഡാമിൽ ജലവിതാനം ഉയരുേമ്പാൾ അധികജലം ശിരുവാണി നദിയിലേക്ക് ഒഴുക്കിയിരുന്നു. എന്നാൽ, മുൻകാലങ്ങളിലേത് പോലെ ശിരുവാണി ഡാമിൽ 49.5 അടി വരെയും ജലവിതാനം നിലനിർത്തണമെന്നാണ് തമിഴ് സംഘടനകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.