അഭയ കേസിൽ സി.ബി.ഐക്ക് വീണ്ടും രൂക്ഷ വിമർശനം
text_fieldsതിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ സി.ബി.ഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമർശനം. കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കവെ തിരുവനന്തപുരം സി.ബി.ഐ കോടതി വിമർശനം ഉയർത്തിയത്.
കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചതിലുള്ള അന്വേഷണം സി.ബി.ഐ ലാഘവത്തോടെയാണ് കണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിസ്റ്റർ അഭയയുടെ അച്ഛൻ ആർ.ഡി.ഒക്ക് നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ നശിപ്പിച്ചത് എന്തു കൊണ്ട് അന്വേഷിച്ചില്ലെന്നും സി.ബി.ഐ കോടതി അന്വേഷണ സംഘത്തോട് ആരാഞ്ഞു.
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു.
പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, ഇവർ മരണപ്പെട്ടതിനാൽ ഇപ്പോൾ കേസിൽ മൂന്ന് പ്രതികളാണ്.
ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.