അഭയ കേസ്: മൂന്നാംഘട്ട സാക്ഷിവിസ്താരം പൂർത്തിയായി
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിെൻറ മൂന്നാംഘട്ട സാക്ഷിവിസ്‌താരം കൂറുമാറ്റത്തോടെ അവസാനിച്ചു. സിസ ്റ്റർ അഭയയോടൊപ്പം കോൺവെൻറിലെ അന്തേവാസിയായിരുന്ന, കേസിലെ 32ാം സാക്ഷി സിസ്റ്റർ ഷെർളിയെയാണ് സി.ബി.ഐ കോടതി കൂ റുമാറിയതായി പ്രഖ്യാപിച്ചത്. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അഭയയെ വിളിച്ചെഴുന്നേൽപ്പിച്ചത് താനായിരുന്നു. അവ ിടെനിന്നും അടുക്കളയിലേക്ക് പോയ ശേഷം അഭയയെ കണ്ടിരുന്നില്ല. ഒരു മണിക്കൂർ കഴിഞ്ഞ് അഭയയെ കാണാനില്ലെന്നറിഞ്ഞ് അടുക്കള ഭാഗത്ത് എത്തിയപ്പോൾ അസ്വാഭാവികമായ രംഗങ്ങൾ കണ്ടിരുന്നു. ഫ്രിഡ്‌ജ് തുറന്നുകിടക്കുന്നതായും വാട്ടർ ബോ ട്ടിൽ അരികിൽ കിടക്കുന്നതായും ശിരോവസ്‌ത്രം കണ്ടതായും സി.ബി.ഐക്ക് നൽകിയ മൊഴിയാണ് കോടതി മുമ്പാകെ സിസ്റ്റർ നിഷേധിച്ചത്. ശിരോവസ്‌ത്രം കണ്ടതൊഴികെ മറ്റൊരു കാര്യവും താൻ പറഞ്ഞതല്ലെന്ന മൊഴിയാണ് അവർ കോടതിയിൽ ഇപ്പോൾ നൽകിയത്.
സഭയുടെ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന പ്രോസിക്യൂഷൻ ചോദ്യത്തിന് സിസ്റ്റർ ഷെർളി മറുപടി നൽകിയില്ല. സിസ്റ്റർ ഷെർളിയുടെ നുണപരിശോധന നടത്താൻ സി.ബി.ഐ തിരുമാനിച്ചിരുന്നതാണ്. എന്നാൽ, ഇവർ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനെ എത്തിച്ച് വാദിച്ച് സി.ബി.ഐ കോടതിയിൽനിന്ന് നുണപരിശോധനക്കെതിരെ അനുകൂല വിധിനേടി. ഇതിനായി സാമ്പത്തിക സഹായം നൽകിയതും സഭയാണല്ലോ എന്ന പോസിക്യൂഷെൻറ ചോദ്യത്തിനും സിസ്റ്റർ മറുപടി നൽകിയില്ല.
കേസിൽ മൂന്നുഘട്ട സാക്ഷിവിസ്താരം പൂർത്തിയായപ്പോൾ ആകെ ഒമ്പത് സാക്ഷികൾ കൂറുമാറി. 23 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചു. കൂറുമാറിയ സാക്ഷികളിൽ ഏറിയ പങ്കും സഭാവിശ്വാസികൾ ആയതിനാൽ സി.ബി.ഐ പല കന്യാസ്ത്രീകളെയും സാക്ഷിവിസ്താരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഒന്നാം ഘട്ടത്തിൽ ആറും മൂന്നാം ഘട്ടത്തിൽ മൂന്നും സാക്ഷികളായിരുന്നു കൂറുമാറിയത്. രണ്ടാം ഘട്ടത്തിൽ മാത്രമാണ് കൂറുമാറ്റം ഇല്ലാതിരുന്നത്.
മൂന്നാം ഘട്ടം ആരംഭിച്ചത് കൂറുമാറ്റത്തോടെ ആണെങ്കിലും കേസിെൻറ അനുകൂലമായ പല മൊഴികളും ലഭിച്ചു. 30ാം സാക്ഷിയായി വിസ്തരിച്ച ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസ്വാമിയുടെ മൊഴിയാണ് ഇതിൽ നിർണായകം. അഭയയുടേത് കൊലപാതകം തന്നെയെന്നും മുങ്ങിമരണമല്ലെന്നും അദ്ദേഹം മൊഴി നൽകി.
കേസിെൻറ അവസാനഘട്ട സാക്ഷിവിസ്താരം ഡിസംബർ 12ന് ആരംഭിക്കും. കൃഷ്‌ണവേണി, മാലിനി, സി. രാധാകൃഷ്‌ണൻ, എസ്.കെ. പഥക് എന്നീ ഡോക്ടർമാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാത്രമാണ് അവസാന ഘട്ടത്തിൽ വിസ്തരിക്കുക. 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻറ് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.