Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right27 വർഷങ്ങൾക്കൊടുവിൽ...

27 വർഷങ്ങൾക്കൊടുവിൽ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

text_fields
bookmark_border
sisiter-abhaya
cancel

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന് നിവർ പ്രതികളായ കേസിൽ 27 വർഷങ്ങൾക്കിപ്പുറം ആദ്യമായാണ്​ വിചാരണ തുടങ്ങുന്നത്​. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോ ടതിയിലാണ് വിചാരണ നടക്കുക.

പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ​വേ​ണ്ടി തെ​ളി​വ് ന​ശി​പ്പി​ച്ച കോ​ട്ട​യം വെ​സ്​​റ ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ വി.​വി. അ​ഗ​സ്​​റ്റി​ൻ, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​സാ​മു​വ ​ൽ എ​ന്നി​വ​രെ സി.​ബി.​ഐ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നുവെങ്കിലും ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​ത് ക ൊ​ണ്ട് ര​ണ്ടു​പ്ര​തി​ക​ൾ മാ​ത്ര​മാ​ണ്​ വി​ചാ​ര​ണ​ നേ​രി​ടു​ന്ന​ത്.

ലോ​ക്ക​ൽ ​െപാ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത​ര​മാ​സ​വും അ​േ​ന്വ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ച്ച കേ​സ്​ 1993 മാ​ർ​ച്ച് 29നാണ്​ ​സി.​ബി.​ഐ ഏ​റ്റെ​ടു​ക്കുന്നത്​. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് നിർണായക കേസിലെ വിവരങ്ങൾ കണ്ടെത്തിയത്. അഞ്ച് തവണ തെളിവുകളില്ലാതെ തള്ളിയ കേസിൽ പ്രതികളുടെ നുണ പരിശോധന നടത്തിയതോടെയാണ്​ പുരോഗതി വന്നത്​.

കേസിൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന കേ​ര​ള ഹൈ​േ​കാ​ട​തി വി​ധി​ക്കെ​തി​രെ ഒ​ന്നാം​പ്ര​തി ഫാ. ​തോ​മ​സ് കോ​ട്ടൂ​രും മൂ​ന്നാം പ്ര​തി സി​സ്​​റ്റ​ര്‍ സെ​ഫി​യും ന​ല്‍കി​യ പ്ര​ത്യേ​കാ​നു​മ​തി ഹ​ര​ജി ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ൽ ന​സീ​ർ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ ത​ള്ളിയിരുന്നു.

കോ​ട്ട​യ​ത്തെ പ​യ​സ് ടെ​ന്‍ത് കോ​ൺ​വ​ൻ​റ്​ അ​ന്തേ​വാ​സി​യാ​യി​രു​ന്ന സി​സ്​​റ്റ​ര്‍ അ​ഭ​യ​യെ 1992 മാ​ര്‍ച്ച് 27നാ​ണ് കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അന്വേഷണത്തിനൊടുവിൽ 2008 ന​വം​ബ​ര്‍ 19ന്​ ​ഫാ. തോ​മ​സ് കോ​ട്ടൂ​ര്‍, ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ല്‍, സി​സ്​​റ്റ​ർ സെ​ഫി എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യി.

ഫാ. ​തോ​മ​സ് കോ​ട്ടൂ​രും സി​സ്​​റ്റ​ർ സെ​ഫി​യും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ വി​ധി​ച്ച ഹൈ​കോ​ട​തി, തെളിവുകളുടെ അഭാവത്തിൽ ര​ണ്ടാം പ്ര​തി ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ലി​നെ കു​റ്റ​മു​ക്ത​നാ​ക്കി. വി​ചാ​ര​ണ കോ​ട​തി ന​ട​പ​ടി ഹൈ​കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് മു​ന്‍ എ​സ്.​പി കെ.​ടി. മൈ​ക്കി​ളി​നെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍ത്ത​തും ഹൈ​കോ​ട​തി റ​ദ്ദാ​ക്കിയിരുന്നു. അ​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ക്കെ​തി​രെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ന​ല്‍കി​യ അ​ന്തി​മ റി​പ്പോ​ര്‍ട്ടു​ക​ള്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsabhaya casemalayalam newsabhaya case TrialSister Abhaya Murder Case
News Summary - sister abhaya case trial starts today after 27 years -kerala news
Next Story