Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈകി നീതി പുലർന്നു;...

വൈകി നീതി പുലർന്നു; കാണാൻ അഭയയുടെ മാതാപിതാക്കളില്ല

text_fields
bookmark_border
വൈകി നീതി പുലർന്നു; കാണാൻ അഭയയുടെ മാതാപിതാക്കളില്ല
cancel

കോട്ടയം: 28 വർഷങ്ങൾക്ക് ശേഷം മകളുടെ കൊലപാതകികളെ നീതിപീഠം കുറ്റക്കാരെന്ന് വിധിച്ചപ്പോൾ അത് നേരിൽ കാണാനും അറിയാനും സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ ഈ ലോകത്തില്ല. അഭയയുടെ പിതാവ് കോട്ടയം അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസും മാതാവ് ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 2016 ജൂലൈ 24നാണ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വൈകാതെ ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.

അഭയ കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്​ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത്​ വർഷത്തോളം വിചാരണ നീളുകയായിരുന്നു. 1992 മാ​ർ​ച്ച് 27ന് ​കോ​ട്ട​യ​ത്തെ പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വ​െൻറി​ലെ കി​ണ​റ്റി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ സി​സ്​​റ്റ​ർ അ​ഭ​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ലോ​ക്ക​ൽ ​െപാ​ലീ​സ് 17 ദി​വസ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത​ര​മാ​സ​വും അ​േ​ന്വ​ഷ​ണം ന​ട​ത്തി അ​വ​സാ​നി​പ്പി​ച്ച കേ​സ്​ 1993 മാ​ർ​ച്ച് 29ന് ​സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു.

2019 ആഗസ്റ്റ് 26ന് വിചാരണ ആരംഭിക്കുന്നതിന് മുന്നോടി‍യായി കേ​സി​ൽ പ്ര​തി​ക​ളായ ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​ർ, സി​സ്​​റ്റ​ർ സെ​ഫി എ​ന്നി​വർ​ക്കെ​തി​രെ​ തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ പ്രത്യേ​ക കോ​ട​തി കു​റ്റം ചു​മ​ത്തി​. പ്ര​തി​ക​ൾ സ​മർ​പ്പി​ച്ച ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി​യും നി​ര​സി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. എന്നാൽ, ര​ണ്ടാം പ്ര​തി ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ലി​നെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ നേ​ര​ത്തേ കു​റ്റ​മു​ക്ത​നാ​ക്കി​യി​രു​ന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ്​ വാച്ച്​മാൻ ചെല്ലമ്മ ദാസിന്‍റെ മൊഴിയിൽ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ്​ കോടതി ​അദ്ദേഹത്തെ വെറുതെ വിട്ടത്​. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന്​ മരിച്ചതിനാൽ വിചാരണ ഘട്ടത്തിൽ വിസ്തരിക്കാനുമായില്ല.

പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ​ വേ​ണ്ടി തെ​ളി​വ് ന​ശി​പ്പി​ച്ച കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ വി.​വി. അ​ഗ​സ്​​റ്റി​ൻ, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​സാ​മു​വ​ൽ എ​ന്നി​വ​രെ സി.​ബി.​ഐ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​ത് കൊ​ണ്ട് ര​ണ്ടു​ പ്ര​തി​ക​ൾ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ​നേ​രി​ട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Abhaya case#Sister Abhaya#Thomas Kottoor#sister sefi#Poothrukkayil#അഭയ ​കേസ്​
Next Story