സിസ്റ്റർ അഭയ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് ഫോറൻസിക് വിദഗ്ധന്റെ മൊഴി
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയാണെന്നും മുങ്ങിമരണമല്ലെന ്നും ഫോറൻസിക് വിദഗ്ധനായ ഡോ. വി. കന്തസ്വാമി. തലയിലേറ്റ ആറ് മുറിവുകളിൽ തലയോട്ടിക്ക ് മധ്യഭാഗത്തേറ്റ മുറിവാണ് മരണകാരണമെന്നും 30ാം സാക്ഷികൂടിയായ കന്തസ്വാമി തിരുവനന്തപുരം സി.ബി.െഎ കോടതിയിൽ മൊഴി നൽകി. മുമ്പ് സി.ബി.െഎക്കും അദ്ദേഹം ഇതേ റിപ്പോർട്ടാണ് നൽകിയിരുന്നത്. കൈക്കോടാലി പോലുള്ള ആയുധത്തിെൻറ പിൻഭാഗം കൊണ്ടുള്ള ശക്തമായ അടിയാകാം ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. അഭയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. സി. രാധാകൃഷ്ണന് വിദഗ്ധ ഉപദേശം നൽകിയ ഡോക്ടറാണ് കന്തസ്വാമി.
മുങ്ങിമരിക്കുന്ന മൃതദേഹങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ അഭയയുടെ ശരീരത്തിൽ കണ്ടിരുന്നില്ല. 300 മി.ലി. വെള്ളം മാത്രമാണ് അഭയയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇത് ഒരാൾ സാധാരണ കുടിക്കാറുള്ള അളവാണ്. ഇൗ വെള്ളത്തിൽ ഒരു തരത്തിലുള്ള ചളിയും കണ്ടിരുന്നതായി റിപ്പോർട്ടിൽ ഇല്ല- ഡോ. കന്തസ്വാമി കൂട്ടിച്ചേർത്തു. എന്നാൽ, ഡോ. കന്തസ്വാമി 2000ൽ അന്നത്തെ ഡി.ഐ.ജി. കുഞ്ഞുമൊയ്തീൻ ഐ.പി.എസിന് അയച്ച കത്തിൽ അഭയയുടെ മരണം ആത്മഹത്യയാണെന്നാണ് സൂചിപ്പിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. തെൻറ ഒപ്പ് മാത്രമാണ് അതിൽ ഇട്ടിരുന്നതെന്നും അതിലെ വസ്തുതകൾ തെൻറ ശിഷ്യൻ കൂടിയായ മരണപ്പെട്ട പൊലീസ് സർജൻ വളച്ചൊടിച്ചതാണെന്നും കന്തസ്വാമി മറുപടി നൽകി.
ഫോറൻസിക് വിദഗ്ധനായ ഡോ. കന്തസ്വാമി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അഡീഷനൽ പരീക്ഷ കൺട്രോളറാണിപ്പോൾ. കോളിളക്കം സൃഷ്ടിച്ച രാജൻ കേസ്, കൂത്തുപറമ്പ് വെടിെവപ്പ്, മാറാട്, വിക്രം സാരാഭായിയുടെ മരണം എന്നീ സംഭവങ്ങളിൽ സർക്കാറിന് വിദഗ്ധ ഉപദേശം നൽകിയിരുന്നു. അഭയ കേസ് ആത്മഹത്യയെന്ന നിലക്ക് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കൊലപാതകമാകാമെന്ന സൂചന സി.ബി.െഎക്ക് ലഭിച്ചത് കന്തസ്വാമിയുടെ ശാസ്ത്രീയ ഉപദേശത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.