സിസ്റ്റർ അഭയ ശാന്തമായി ഉറങ്ങുകയാണ്, 119ാം നമ്പർ കല്ലറയിൽ
text_fieldsകോട്ടയം: ഉഴവൂർ അരീക്കര സെൻറ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ 119 നമ്പർ കല്ലറയിൽ ശാന്തമായി ഉറങ്ങുകയാണ് സിസ്റ്റർ അഭയ. തൊട്ടടുത്ത കല്ലറകളെല്ലാം മാർബിളിൽ തിളങ്ങുേമ്പാൾ വേർതിരിക്കാനുള്ള ചെറുകെട്ടുമാത്രമാണ് അഭയയുടേതിൽ ആഡംബരം. പിതാവും മാതാവും ജീവിച്ചിരുന്നപ്പോൾ മകളുടെ ഓർമയുമായി ഇടക്കിടെ ഇവിടെ എത്തുമായിരുന്നെങ്കിലും ഇപ്പോൾ കാര്യമായി ആരും എത്താറില്ല. പിന്നീട് അഭയയുടെ കുടുംബം ഇവിടെനിന്ന് താമസം മാറിയിരുന്നു.
അഭയക്കേസിൽ പ്രതികൾ കുറ്റക്കാെരന്ന് കണ്ടെത്തിയ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരും ചില വിശ്വാസികളും കല്ലറയിലെത്തി. അയിക്കരക്കുന്നേല് തോമസിനും ലീലാമ്മയുടെയും ഏകപെൺതരിയായിരുന്ന അഭയയുടെ ജീവിതത്തിൽ സെൻറ് റോക്കീസ് ദേവാലയം വലിയ സ്വാധീനമായിരുന്നു ചെലുത്തിയത്.
ഞായറാഴ്ചകളിൽ പള്ളിയിലെ നിറസാന്നിധ്യമായിരുന്ന അഭയ. സൺഡേസ്കൂൾ പഠനകാലത്ത് എത്തിയ കന്യാസ്ത്രീകളിൽനിന്ന് പ്രചോദനം ഉൾെകാണ്ടാണ് മഠത്തിൽ ചേരാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.