അഭയകേസ്: തോമസ് കോട്ടൂരും സ്റ്റെഫിയും വിചാരണ നേരിടണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സിസ്റ്റർ അഭയ കേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും വിചാരണ നേ രിടണമെന്ന് സുപ്രീംകോടതി. തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരു ം നൽകിയ വിടുതൽ ഹരജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് അബ്ദുൾ നസീർ, സുഭാഷ് റെഡ്ഢി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തേ ഈ ആവശ്യം തള്ളിയ വിചാരണകോടതി വിധി ഹൈകോടതി ശരി വച്ചതോടെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതിചേർക്കപ്പെട്ട തോമസ് കോട്ടൂരും സ്റ്റെഫിയും തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തോമസ് കോട്ടൂർ,സ്റ്റെഫി എന്നിവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു. ഈ വാദം ശരിവെച്ചാണ് ഹൈകോടതി ഇരുവരും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.