സിസ്റ്റർ ലിനി അവാർഡ് സിന്ധുമോൾക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ വി. സിന്ധുമോൾക്ക്. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സംസ്ഥാനതല നഴ്സസ് ദിനാഘോഷ ചടങ്ങിൽ മന്ത്രി വീണ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.
ആർ. ഭുവനേന്ദ്രൻ നായരുടെയും ഡി. വിജയമ്മയുടെയും മകളായ സിന്ധുമോൾ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. ബിജുവിന്റെ ഭാര്യയാണ്. മക്കൾ: അനന്യ, അനീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.