സിസ്‌റ്റർ ലൂസി സത്യഗ്രഹം തുടങ്ങി; കൈയേറ്റത്തിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ
text_fieldsമാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരക്കൽ വീണ്ടും സമരത്തിൽ. ചൊവ്വാഴ്ച രാവിലെ 10 മുതൽ മാനന്തവാടി കാരയ്ക്കാമല മഠത്തിന് മുന്നിലാണ് സത്യഗ്രഹം ആരംഭിച്ചത്. മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.
സിസ്റ്ററെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാരക്കാമല അറപ്പത്താനത്ത് ഷിജിൻ (26), കുന്നേൽ മനോജ് (40) എന്നിവരാണ് പിടിയിലായത്.മഠത്തിൽനിന്ന് ഭക്ഷണം നിഷേധിച്ചും പ്രാർഥന മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് തുടങ്ങിയ പൊതുസൗകര്യങ്ങൾ തടഞ്ഞും ദിവസംതോറും പീഡനം കടുപ്പിക്കുകയാണ്. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലുവർഷമായി തന്നോട് സംസാരിച്ചിട്ടില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും സിസ്റ്റർ ആരോപിക്കുന്നു.
നിലവിലെ കേസ് കഴിയുന്നതുവരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും തനിക്കും അവകാശപ്പെട്ടതാണെന്ന കോടതിവിധിപോലും മാനിക്കാതെയാണ് ഉപദ്രവങ്ങൾ തുടരുന്നതെന്നും സിസ്റ്റർ ലൂസി പറഞ്ഞു. എന്നാൽ, കാനോൻ നിയമപ്രകാരം സിസ്റ്റർ ലൂസിയുടെ പരാതികൾ തള്ളിയതാണെന്നും അനാവശ്യ വിവാദങ്ങളാണ് നിലവിൽ ഉയരുന്നതെന്നുമാണ് സഭയുടെ നിലപാട്. രാത്രിയിലും സത്യഗ്രഹം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.