മലപ്പുറത്ത് രണ്ടിടങ്ങളിലായി സഹോദരങ്ങളടക്കം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsമഞ്ചേരി/കൊളത്തൂർ (മലപ്പുറം): ജില്ലയിൽ രണ്ടിടങ്ങളിലായി സഹോദരങ്ങളടക്കം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ആനക് കയത്ത് ചെക്ക്പോസ്റ്റിനു സമീപം നെടുമുള്ളിപ്പാറയിൽ പുഴയിൽ മുങ്ങി ഈരാമുടുക്ക് ചക്കാലക്കുന്നൻ അബൂബക്കറിെൻ റ മക്കളായ ഫാത്തിമ ഫിദ (13), ഫാത്തിമ നിദ (11) എന്നിവരും കൊളത്തൂർ വെങ്ങാട് പള്ളിപ്പടിയിലെ കരിങ്കൽ ക്വാറിയിൽ കൂട്ടുകാർ ക്കൊപ്പം കുളിക്കാനിറങ്ങിയ ആറാട്ടുപുഴ കരിപ്പടന്നയിൽ ശറഫുദ്ദീെൻറ മകൻ അയാസുമാണ് (ഒമ്പത്) മരിച്ചത്. തീർഥാടക സംഘത്തിലെ അംഗമാണ് അയാസ്.അവധി ആഘോഷിക്കാനായി കഴിഞ്ഞയാഴ്ചയാണ് ഫിദയും നിദയും ആനക്കയത്തെ ഉമ്മയുടെ വീട്ടിലെത്തിയത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെ മാതാവ് സൗജത്തിനൊപ്പം കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെ നിദ അബദ്ധത്തിൽ വെള്ളത്തിൽ വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫിദയും മുങ്ങിത്താഴുകയായിരുന്നു. സൗജത്തിെൻറ നിലവിളി കേട്ട് തൊട്ടടുത്ത കടയിലുള്ള യുവാക്കളെത്തി കുട്ടികളെ മുങ്ങിയെടുത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന്, ആനക്കയം ജുമാമസ്ജിദിൽ ഖബറടക്കി. ആനക്കയം ഗവ. യു.പി സ്കൂളിലെ ഏഴ്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണിവർ. സഹോദരൻ: ഫായിസ്.
ആറാട്ടുപുഴ എം.യു ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അയാസ്. സ്കൂളിനോട് ചേർന്ന മഅ്ദിനുൽ ഉലൂം അറബിക് കോളജിലെ വിദ്യാർഥികൾക്കൊപ്പം സിയാറത്ത് യാത്രയിലായിരുന്നു. ഞായറാഴ്ച രാത്രി എടയൂരിലെത്തിയ സംഘം പള്ളിയിലാണ് താമസിച്ചത്. പ്രവർത്തനരഹിതമായ ക്വാറിയിൽ തിങ്കളാഴ്ച രാവിലെ ഏഴോടെ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതിവീണ് അയാസ് മുങ്ങുകയായിരുന്നു.
കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെരിന്തൽമണ്ണയിൽനിന്ന് എത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഷംന. സഹോദരങ്ങൾ: യാസീൻ, അനാഫ്രിൻ, മുഹമ്മദ് അമീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.