സ്വർണക്കടത്ത് കേന്ദ്രം അന്വേഷിക്കട്ടെ, സംസ്ഥാനം സഹകരിക്കും –യെച്ചൂരി
text_fieldsന്യൂഡൽഹി: സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണം നടത്തേണ്ടത് കേന്ദ്ര സർക്കാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണത്തിൽ ഉൾപ്പെടുത്തണമോ എന്ന് കേന്ദ്ര ഏജൻസിക്ക് തീരുമാനിക്കാം.കേന്ദ്രത്തിെൻറ അന്വേഷണത്തിന് കേരള സർക്കാർ എതിരല്ല. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഏത് ഏജൻസിക്കും അന്വേഷണം നടത്താം. കള്ളക്കടത്ത് സംസ്ഥാന സർക്കാറിെൻറ പരിധിയിലുള്ള വിഷയമല്ല.
കേന്ദ്രം അന്വേഷിക്കേണ്ട വിഷയമാണ്. സംസ്ഥാനം ആവശ്യമായ പിന്തുണ നൽകും. കുറ്റക്കാരെ പുറത്തു കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച ചോദ്യങ്ങളിൽ നിന്ന് യെച്ചൂരി ഒഴിഞ്ഞു മാറി. ആദ്യം അന്വേഷണം നടക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ സാഹചര്യങ്ങൾ കേന്ദ്രനേതാക്കൾ അവലോകനം ചെയ്തു. തൽക്കാലം പാർട്ടിക്കുള്ളിൽ ചർച്ചയുടെ ആവശ്യമില്ല എന്നാണ് വിലയിരുത്തൽ. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ ചർച്ച വേണമോ എന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് നേതൃനിരയിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.