മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്യാത്തതെന്തെന്ന യു.ഡി.എഫ് ചോദ്യം ഞെട്ടിക്കുന്നത് -യെച്ചൂരി
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലെന്ന യു.ഡി.എഫ് ചോദ്യം ഞെട്ടിക്കുന്നതാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ട് മുഖ്യമന്ത്രിമാരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടും ഈ ചോദ്യത്തിലൂടെ ഇൻഡ്യ മുന്നണിയെതന്നെ യു.ഡി.എഫ് ഞെട്ടിപ്പിച്ചിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
പ്രഫ. സി. രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പട്ടിമറ്റത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇല്ലാതാക്കാനുള്ള ബി.ജെ.പി നീക്കത്തെ അംഗീകരിക്കാൻ കഴിയില്ല. അതിനെതിരെ പ്രതിരോധം തീർക്കാനും സി.പി.എം ഉണ്ടാകും. തമിഴ്നാട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് പറയാത്തത് എന്തുകൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു.
ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടിക പരിശോധിച്ചാൽ അതിൽ കൂടുതൽ പേരും കോൺഗ്രസ് നേതാക്കളായിരുന്നുവെന്ന് മനസ്സിലാക്കാം. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന് ആർ.എസ്.എസിന് വ്യക്തമായി അറിയാം. ആർ.എസ്.എസിനെ എതിർക്കാൻ സി.പി.എമ്മിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ ആരുമായും യോജിക്കാൻ ഇടതുപക്ഷം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.