കെ.കെ ശൈലജയെ മാറ്റിയത് ദീർഘവീക്ഷണത്തോടെയുള്ള നടപടിയെന്ന് സീതാറാം യെച്ചൂരി
text_fieldsന്യൂഡൽഹി: കെ.കെ ശൈലജയെ മാറ്റിയത് ദീർഘവീക്ഷണത്തോടെയുള്ള നടപടിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിച്ചതോടെ പാർട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.
സ്ഥാനാർഥികളേയും മന്ത്രിമാരേയും തീരുമാനിക്കുന്നത് സംസ്ഥാനഘടകമാണ്. മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ല. എൽ.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങൾക്ക് നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച് മുന്നേറാൻ സർക്കാറിന് സാധിക്കട്ടെ. രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിലെ ഒരാൾക്ക് മാത്രം പ്രത്യേക ഇളവ് വേെണ്ടന്നത് പാർട്ടിയുടെ പൊതുതീരുമാനമാണെന്നും അതിെൻറ ഭാഗമായാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ ആളുകൾ വരെട്ട എന്ന സമീപനമാണ് എടുത്തത്. നേരേത്ത പ്രവർത്തിച്ചവർ ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ഇവരിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം. ഇളവ് നൽകിയാൽ ഒേട്ടറെപ്പേർക്ക് നൽകേണ്ടിവരും. മികച്ച പ്രവർത്തനം നടത്തിയ ഏറെേപ്പരുണ്ട്.
സ്ഥാനാർഥിനിർണയത്തിൽ സ്വീകരിച്ച നിലപാടും ഒേട്ടറെ അഭിപ്രായങ്ങൾക്കിടയാക്കിയിട്ടുണ്ട്. നാടും രാജ്യവും ശ്രദ്ധിക്കുന്ന വിധത്തിൽ പ്രവർത്തിച്ച പലരെയും അന്ന് ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകൾക്ക് അവസരം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞു. ബഹുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന കാര്യമായതിനാൽ സ്ഥാനാർഥിനിർണയത്തിൽ സ്വീകരിച്ച നിലപാടായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. ബഹുജനങ്ങൾ ആ നിലപാട് സ്വീകരിച്ചു. സദുദ്ദേശ്യമാണെന്ന് ജനങ്ങൾക്കാകെ ബോധ്യപ്പെട്ടു.
മന്ത്രിമാരുടെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായത്. കോവിഡ് വ്യാപന കാലത്ത് മന്ത്രിസഭയിൽ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല. എല്ലാ പ്രവർത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. അതിൽ ഒരു കുറവും ഉണ്ടാകില്ല. സി.പി.എം ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ശൈലജയെ ഒഴിവാക്കിയതിനെ വിമർശിച്ചു എന്ന വാർത്തകളിൽ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.